Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:40 AM IST Updated On
date_range 26 Jan 2021 5:40 AM ISTഅടിമാലിയിൽ ആശങ്കപരത്തി കോവിഡ്
text_fieldsbookmark_border
അടിമാലി: അടിമാലിയെ ആശങ്കയിലാക്കി കോവിഡ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച രണ്ടിടങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ട് വയസ്സുകാരൻ ഉൾപ്പെടെ 23പേർക്ക്് കോവിഡ് സ്ഥിരികരിച്ചു. ശനിയാഴ്ച 28പേർക്കും കോവിഡ് സ്ഥിരീകരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൻെറ കവാടമാണ് അടിമാലി. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ കൂടുതൽ സമയം ചെലവിടുന്നതും താമസിക്കുന്നതിനും അടിമാലിയെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു മാർഗനിർദേശങ്ങളും പാലിക്കാതെയാണ് സഞ്ചാരികളടക്കമുള്ളവർ എത്തുന്നത്. ഇതും കോവിഡ് വർധനക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ചിന്നപ്പാറ ആദിവാസി കോളനി, പഴമ്പിള്ളിച്ചാൽ, കാഞ്ഞിരവേലി എന്നിവിടങ്ങൾക്ക് പുറമെ അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. പരമാവധി അകലംപാലിച്ചും മാസ്കുകൾ നിർബന്ധമാക്കിയും അനാവശ്യ യാത്രകൾ ഒഴിവാക്കിയും ജനങ്ങൾ കൂടുതൽ സഹകരിക്കണമെന്നാണ് പൊതുജനാരോഗ്യ വിഭാഗത്തിൻെറ ആവശ്യം. അടിമാലി ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ നിലവിൽ 80പേർ ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story