Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡാം സുരക്ഷ ആസ്ഥാന...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തി​െൻറയും രശ്മി ഫോര്‍ ഡാമി​െൻറയും ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തി​ൻെറയും രശ്മി ഫോര്‍ ഡാമി​ൻെറയും ഉദ്ഘാടനം ഇന്ന് ​​െതാടുപുഴ: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിർമിച്ച അത്യാധുനിക നിലവാരത്തിലുള്ള ഓഫിസ് മന്ദിരം, ഇന്‍സ്പെക്​ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെ​േൻറഷൻ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിങ് ഓഫ് സ്​ട്രക്​ചറൽ ഹെല്‍ത്ത് മോണിറ്ററിങ്​ ആൻഡ്​ ഇൻറര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസ് (രശ്മി ഫോര്‍ഡാംസ്) എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്​ച രാവിലെ 10.30ന് പുതിയ ഓഫിസി​ൻെറ അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. റോഷി അഗസ്​റ്റിൻ എം.എല്‍.എ അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യസാന്നിധ്യം വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്, കലക്ടര്‍ എച്ച്. ദിനേശന്‍, വിവിധ തദ്ദേശ സ്വയംഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. എസ്.സി പ്രമോട്ടര്‍മാർക്കായി വാക്-ഇന്‍ ഇൻറർവ്യൂ ഇടുക്കി: പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ കാമാക്ഷി, മരിയാപുരം, ചിന്നക്കനാല്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഇടുക്കി കലക്‌ടറേറ്റിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ ജനുവരി 29ന് രാവിലെ 11ന്​ വാക്-ഇന്‍ ഇൻറർവ്യൂ നടത്തും. 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി/ പ്ലസ് ടു പാസായവരുമായ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി 50വയസ്സും കൂടാതെ ഇവര്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം. താൽപര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹിക പ്രവര്‍ത്തന പരിചയം സംബന്ധിച്ച ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറിയില്‍നിന്നുമുള്ള ​െറസിഡൻറ്​സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഇൻറര്‍വ്യൂവില്‍ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. നേത്തേ ഈ ഓഫിസില്‍ അപേക്ഷ തന്നവരും പുതിയ അപേക്ഷയുമായി ഇൻറര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story