Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:40 AM IST Updated On
date_range 26 Jan 2021 5:40 AM ISTമാങ്കുളത്ത് ഭീതിവിതച്ച് കാട്ടുപോത്തും
text_fieldsbookmark_border
അടിമാലി: ആന, പുലി, പന്നി, കുരങ്ങ് എന്നിവക്ക് പുറമെ മാങ്കുളത്തുകാർ ഇനി കാട്ടുപോത്തിനെയും ഭയക്കണം. ഞായറാഴ്ച രാത്രി വിരിപാറയിലാണ് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. മൂന്ന് കാട്ടുപോത്തുകൾ റോഡ് മുറിച്ച് കടന്ന് പുല്ല് മേഞ്ഞശേഷം പുലർച്ചയോടെയാണ് മടങ്ങിയത്. ജനവാസ മേഖലയിൽ ഇവിടെ ആദ്യമായിട്ടാണ് കാട്ടുപോത്തുകളെ കാണുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ കാട്ടാനകളുടെയും പന്നിയുടെയും ശല്യമില്ലാത്ത ഒറ്റദിവസം പോലും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പുലി ജനവാസ മേഖലയിലിറങ്ങി ആടുകളെ കടിച്ചിരുന്നു. ആനകുളം, അമ്പതാംമൈൽ എന്നിവിടങ്ങളിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് കടവുകളെയും കണ്ടിരുന്നു. നാല് വശങ്ങളും വനങ്ങളാൽ ചുറ്റപ്പെട്ടതും അവികസിത പ്രദേശവുമാണ് മാങ്കുളം. വനാതിർത്തികളിൽ ഉരുക്ക് വടം, സോളാർ വൈദ്യുതി വേലി, കിടങ്ങുകൾ എന്നിവ തീർത്തിട്ടുണ്ടെങ്കിലും ഇവയിൽ 90 ശതമാനവും പ്രവർത്തനരഹിതമാണ്. നാലുവർഷം മുമ്പാണ് 50 ലക്ഷത്തോളം രൂപ മുടക്കിൽ ആനകുളത്ത് ഉരുക്കുവടം പദ്ധതി നടപ്പാക്കിയത്. ഇതും പരാജയമായി മാറി. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരവും കർഷകർക്ക് ലഭിക്കുന്നില്ല. കൃഷിഭൂമിക്ക് പട്ടയമില്ലാത്തതാണ് ഇതിന് തടസസമായി നിൽക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൃഷി ഉപേ ക്ഷിക്കുന്നതടക്കമുള്ള സമരരീതിയിലേക്കും കർഷകർ തിരിയുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജൈവ പച്ചക്കറി ഉൽപാദിപ്പിക്കുന്ന സ്ഥലവും മാങ്കുളമാണ്. ഇതുപോലും നിലക്കുന്ന അവസ്ഥയിലാണ് മാങ്കുളത്ത് വന്യമൃഗങ്ങളുടെ ശല്യമെന്നാണ് പ്രദേശവാസികൾ പറയുന്നത്. TDL KATTUPOTHU MANKULAM വിരിപാറയിൽ ഞായറാഴ്ച രാത്രികണ്ട കാട്ടുപോത്തുകളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story