Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേക്കിൻതണ്ട്–പാറ...

തേക്കിൻതണ്ട്–പാറ സിറ്റി റോഡ് തകർന്ന്​ ഗതാഗതം ദുഷ്​കരം

text_fields
bookmark_border
ചെറുതോണി: തകർന്നുകിടക്കുന്ന വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ തേക്കിൻതണ്ട്-പാറ സിറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിനാളുകൾ നിത്യേന സഞ്ചരിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും ദുഷ്കരമായി കിടക്കുന്നത്. റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ കടന്നുവരുമ്പോൾ അപകടത്തിൽപെടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമാണ്. പ്രദേശ​െത്ത ആളുകൾക്ക് രോഗം പിടിപെട്ടാൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ രോഗികളെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണുള്ളത്. മാറിമാറി വരുന്ന ജനപ്രതിനിധികൾ റോഡിനെ അവഗണിക്കുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. കുറച്ചു നാൾ മുമ്പ് റോഡിൽ അശാസ്​ത്രീയ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതുമൂലം റോഡിലൂടെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി മാറി. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. TDL THEKKINTHANDU ROAD തകർന്നുകിടക്കുന്ന തേക്കിൻതണ്ട്- പാറ സിറ്റി റോഡ്​ യൂത്ത് കോൺഗ്രസ്​ മേഖല കൺവെൻഷൻ ചെറുതോണി: യൂത്ത് കോൺഗ്രസ്​ മണിയാറൻകുടി മേഖല കൺവെൻഷനും മെംബർഷിപ് വിതരണവും നടന്നു. ​ജില്ല പ്രസിഡൻറ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന പെേട്രാൾ-ഡീസൽ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ ഇരുചക്ര വാഹനം തള്ളി മണിയാറൻകുടി ടൗണിൽ പ്രകടനം നടത്തി. തുടർന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കരിവാരിത്തേക്കാൻ സംസ്ഥാന സർക്കാർ ​ ശ്രമിക്കു​െന്നന്ന്​ ആരോപിച്ച്​ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്​. അരുൺ മെംബർഷിപ്​ വിതരണോദ്ഘാടനം നടത്തി. TDL YOUTH CON MANIYARANKUDY മണിയാറൻകുടി കമ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷനും പ്രതിഷേധയോഗവും യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡൻറ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story