Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 5:29 AM IST Updated On
date_range 25 Jan 2021 5:29 AM ISTയൂത്ത് ലീഗ് ഭാരവാഹികള്‍
text_fieldsbookmark_border
തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറായി നിസാര്‍ പഴേരി (പ്രസി), കെ.എം. നിഷാദ് (ജന. സെക്ര), പി.എ. കബീര്‍ (ട്രഷ), പി.ഇ. നൗഷാദ്, കെ.എം. മുജീബ്, വി.എം. ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, എം.എം. ഷമീര്‍ (വൈസ് പ്രസി), അജ്മല്‍ ഇല്ലിക്കല്‍, നസീര്‍ സി.കെ, ഷബീര്‍ എം.എ, അലി അസ്ഹര്‍ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം മുസ്ലിംലീഗ് ജില്ല ജന. സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍. നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സലിം കൈപ്പാടം, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ടി.കെ. നവാസ്, ജന. സെക്രട്ടറി സി.എം. അന്‍സാര്‍, എം.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.എം. അജ്മല്‍ സംസാരിച്ചു. റിട്ടേണിങ് ഓഫിസര്‍ നൗഫല്‍ കാഞ്ഞാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി യോഗം കട്ടപ്പന: കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി യോഗം കട്ടപ്പന ഓറഞ്ച് സെമിനാർ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൻ ബീന ജോബി ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും കലാകാരന്മാരെ ആദരിക്കലും നടന്നു. ജില്ല പ്രസിഡൻറ് ബിനോ കട്ടപ്പന അധ്യക്ഷതവഹിച്ചു. കലാഭവൻ മണി ഫൗണ്ടേഷൻ ഫോക്ലോർ അവാർഡ് ജേതാവ് അജീഷ് തായില്യം, ജോർജുകുട്ടി കലാഭവൻ, ബേബി മുളവന, കെ.ആർ. ചന്ദ്ര, കെ. തങ്കച്ചൻ, ജോമോൻ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറിയും ജില്ല ചെയർമാനുമായ സിനോയ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജോമോൻ വർഗീസ്, ഭാരവാഹികളായ ബിജോയ് സ്വരലയ, ജയരാജ് കട്ടപ്പന, സുധീഷ് അടിമാലി, ബിനില, ബിനു ഗ്രേസ്, ശ്യാമ സൂര്യലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story