Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'സാന്ത്വന സ്​പർശം'...

'സാന്ത്വന സ്​പർശം' പരാതി പരിഹാര അദാലത്

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ സാന്ത്വന സ്​പർശം പരാതി പരിഹാര അദാലത്​ ഫെബ്രുവരിയിൽ നടക്കു​ം. സംസ്​ഥാനത്തെ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ബ്ലോക്ക്​ തലത്തിൽ പൊതുജനങ്ങളിൽനിന്ന്​ പരാതി നേരിട്ട്​ കേൾക്കുന്നതിനും സ്വീകരിക്കുന്നതിനുമായാണ്​ അദാലത് സംഘടിപ്പിക്കുന്നത്​. ജില്ലയിൽ 15,16,18 തീയതികളിലാണ്​ അദാലത്​. മന്ത്രി എം.എം. മണി, സി. രവീന്ദ്രനാഥ്​ എന്നിവർ പ​ങ്കെടുക്കും. ഫെബ്രുവരി മൂന്ന്​ ഉച്ചക്ക്​ ഒരുമണി മുതൽ ഫെബ്രുവരി ഒമ്പത്​ രാത്രി എട്ടുമണിവരെയാണ്​ അപേക്ഷ സമർപ്പിക്കാനുള്ള തീയതി. ​അപേക്ഷ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. ഓൺലൈനായി പരാതി സമർപ്പിക്കാൻ കഴിയാത്താവർക്ക്​ നേരിട്ട്​ അദാലത്തിൽ പ​ങ്കെടുത്ത്​ മന്ത്രിമാർക്ക്​ മുന്നിൽ പരാതി നൽകാം. ജില്ലയിലെ വിദൂര ആദിവാസി മേഖലകളിൽ സേവനം നൽകുന്ന അക്ഷയകേന്ദ്രങ്ങൾ യഥാസമയം അ​േപക്ഷ സമർപ്പിക്കാൻ ആദിവാസി വിഭാഗത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രത്യേക ശ്രമം നടത്തണമെന്നും കലക്​ടർമാർ ഇത്​ ഏകോപിപ്പിക്കണമെന്നും നിർദേശമുണ്ട്​. അദാലത്തിൽ നേരിട്ട്​ ലഭിക്കുന്ന പരാതികൾ ഓൺലൈനായി എൻട്രി ചെയ്യിച്ച്​ ഏഴുദിവസത്തിനകം പരിഹരിക്കു​ന്ന തരത്തിലാണ്​ സജ്ജീകരണങ്ങൾ ഒരുക്കുന്നത്​. സൂക്ഷിക്കണം; വണ്ണപ്പുറം-ചേലച്ചുവട് റൂട്ട്​ വണ്ണപ്പുറം: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ അപകടങ്ങൾ പതിവാകുന്നു. ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ഈ റൂട്ടിൽ ഭൂരിഭാഗവും കൊടും വളവുകളും കുത്തനെയുള്ള ഇറക്കവുമാണ്​. കഴിഞ്ഞദിവസം ഈ റൂട്ടിൽ കള്ളിപ്പാറയിൽ കാർ കത്തിനശിച്ചു. ഇവിടേക്ക് ഫയർഫോഴ്സ് വാഹനം എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടി. കുത്തനെയുള്ള കയറ്റം ആയതിനാൽ ഫയർഫോഴ്സ് വാഹനം നാട്ടുകാരുടെ സഹായത്തോടെയാണ് അപകടസ്ഥലത്ത് എത്തിയത്. അപകടങ്ങളും മറ്റും ഉണ്ടായാൽ റോഡി​ൻെറ അപാകത മൂലം രക്ഷാപ്രവർത്തനവും വൈകുകയാണ്. കുത്തനെയുള്ള വളവുകളിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കല്ലുകളും അപകടസാധ്യത വർധിപ്പിക്കുന്നു. ഏതാനും നാളുകൾക്ക് മുമ്പ്​ മുണ്ടന്മുടി പുരയിടം സിറ്റിയിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കല്ലുകൾക്ക് സമീപം അച്ഛനും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറും അപകടത്തിൽപ്പെട്ടിരുന്നു. റോഡിൽ പലയിടത്തും സംരക്ഷണ ഭിത്തികളുമില്ല. വാഹനം അൽപം നിയന്ത്രണംവിട്ടാൽ വൻ താഴ്ചയിലേക്ക് പതിക്കുന്ന സാഹചര്യമാണ്​. വളവുകളിൽ അപകടം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ദിശ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്​. എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിന് പലയിടങ്ങളിലും സംരക്ഷണ ഭിത്തിയില്ലാത്തതുമൂലം അപകടങ്ങൾ പതിവാണ്​. ഹെയർപിൻ വളവുകൾ നിരവധിയുള്ള ഇവിടെ പരിചയമില്ലാത്ത ഡ്രൈവർമാർക്ക് അപകടക്കെണിയാണ്​. അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഇവിടെ സംരക്ഷണ ഭിത്തി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇവിടത്തെ വീട്ടുകാർ ഒപ്പിട്ട പരാതി അധികാരികൾക്ക് നൽകിയിരുന്നു. ക്രാഷ് ബാർ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തടയാൻ ഇത്​ ഗുണംചെയ്യുന്നില്ല. തൊടുപുഴ മേഖലയിൽനിന്ന് ജില്ല ആസ്ഥാനത്ത് എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. ഹൈവേയിലൂടെ ചെറുതോണി, വണ്ണപ്പുറം, മുവാറ്റുപുഴ വഴി നെടുമ്പാശ്ശേരിയിൽ എത്തുവാൻ രണ്ടുമണിക്കൂർ മതിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story