Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 5:28 AM IST Updated On
date_range 25 Jan 2021 5:28 AM ISTഭൂപതിവ് നിയമത്തിലെ ഭേദഗതി; നിവേദനം നൽകി
text_fieldsbookmark_border
നെടുങ്കണ്ടം:1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചതായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ. വിഷയം സംബന്ധിച്ച് നിവേദനം നൽകിയപ്പോഴാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. ചട്ടം ഭേദഗതി ചെയ്യാത്തതിനെത്തുടർന്ന് ജില്ലയിലടക്കം നിർമാണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി സമരങ്ങളും കോടതി വ്യവഹാരങ്ങളും നടെന്നങ്കിലും എൽ.ഡി.എഫ് സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. മതികെട്ടാൻചോല ബഫർ സോണായി പ്രഖ്യാപിക്കപ്പെടുകയും ജനവാസ കേന്ദ്രങ്ങളടക്കം ഇതിനുള്ളിൽ വരുകയും ചെയ്തത് സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്ന് നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിയെ നേരിൽ കണ്ട് ഈ വിഷയം മുഖ്യമന്ത്രി ശ്രദ്ധയിൽെപടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഏലം കുത്തകപ്പാട്ട ഭൂമിയിൽ (സി.എച്ച്.ആർ) സാമ്പിൾ പ്ലോട്ട് സർവേ നടത്താനുള്ള വനംവകുപ്പ് തീരുമാനം റദ്ദ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഇടുക്കിക്ക് പ്രഖ്യാപിച്ച 6000 കോടിയുടെ പാക്കേജ് എവിടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബജറ്റിൽ അവഗണ -ഇബ്രാഹീംകുട്ടി കല്ലാർ നെടുങ്കണ്ടം: സംസ്ഥാന ബജറ്റിൽ നാളികേരത്തിനും നെല്ലിനും താങ്ങുവില പ്രഖ്യാപിച്ച സർക്കാർ ഏലം, കുരുമുളക് എന്നിവയെ അവഗണിച്ചെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ ആരോപിച്ചു. ആവർത്തന കൃഷിക്കോ കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന കീടബാധകൾക്കോ ചെറുസഹായംപോലും അനുവദിച്ചിട്ടില്ല. പ്രളയദുരന്തങ്ങളിൽ ഹെക്ടറുകണക്കിന് ഏലം, കുരുമുളക് വിളകൾ നഷ്ടപ്പെട്ടിട്ടും കൃഷിഭവൻ മുഖാന്തരം ഒരു സഹായവവും സംസ്ഥാന സർക്കാർ നൽകിയില്ല. ഏലത്തിനും കുരുമുളകിനും സഹായം ലഭിക്കാത്തതിന് കാരണം ജില്ലയിലെ നാല് എൽ.ഡി.എഫ് എം.എൽ.എമാരാണെന്നും ഇവർക്ക് ജില്ലയോടും കൃഷിക്കാരോടും മമതയില്ലെന്നും ഇതോടെ വ്യക്തമായി. എൽ.ഡി.എഫ് സർക്കാർ വന്നശേഷം കുരുമുളക് കൃഷിയെ പാടെ തഴഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story