Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 5:28 AM IST Updated On
date_range 25 Jan 2021 5:28 AM ISTസംസ്ഥാന പാതക്ക് കുറുകെ വറ്റാൻ മടിച്ച് വെള്ളക്കെട്ട്; കുണ്ടുംകുഴിയും അപകടക്കെണി
text_fieldsbookmark_border
കാഞ്ഞാർ: സംസ്ഥാന പാതക്ക് കുറുകെ സ്ഥിരം നീരൊഴുക്കുള്ള ഭാഗം. തൊടുപുഴ-പുളിയന്മല റോഡിൽ കാഞ്ഞാറിൽ വാഗമൺ കവലയിലെ ചപ്പാത്താണ് ഈ 'അനൗദ്യോഗിക ചപ്പാത്ത്'. എത്ര കോൺക്രീറ്റ് ചെയ്താലും ടാർ ചെയ്താലും ആഴ്ചകൾക്കകം വീണ്ടും പൊളിയും. മഴ പെയ്യുമ്പോൾ ചപ്പാത്ത് കവിഞ്ഞ് വെള്ളം ഒഴുകും. വർഷത്തിൽ ആറുമാസം ഇവിടെ മുട്ടൊപ്പം വെള്ളമാണ്. മഴയെത്തിയാൽ ഇവിടെ വെള്ളപ്പൊക്കംതന്നെ. ഇതിനുപുറമെയാണ് റോഡിന് മുകളിൽനിന്ന് ഒഴുകിയിരുന്ന തോട് വഴിതിരിച്ചു വിട്ടതിനാൽ അധികജലം റോഡിന് കുറുകെ ഒഴുകുന്ന സ്ഥിതി. സമീപത്തെ കമ്പനിയിൽനിന്ന് ജലം ഒഴുകിയെത്തുന്നതും ഇതിലൂടെ. ഇടക്ക് പൈപ്പുപൊട്ടിയും ജലം റോഡിലൂടെ ഒഴുകും. ചപ്പാത്തിലെ കുഴി ശ്രദ്ധയിൽപെടാതെ ദിനേന ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. വാഗമൺ കാണാൻ എത്തുന്ന ഒട്ടേറെ ആളുകൾ ഇവിടെ കുഴിയിൽ വീണ് അപകടത്തിൽ പെടാറുണ്ട്. മഴക്കാലത്ത് ഇരുചക്രവാഹനങ്ങളുടെ ചപ്പാത്തു കടന്നുള്ള യാത്ര ഏറെ ബുദ്ധിമുട്ടാണ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചപ്പാത്ത് മാറ്റി ഇവിടെ കലുങ്ക് നിർമിക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. ഇതിലെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളിവെള്ളം തെറിക്കുന്നതും പതിവാണ്. ഇരുചക്രവാഹനത്തിൽ കടന്നുപോകുന്നവരും ഇവിടെ ചളിയിൽ കുളിച്ചാണ് യാത്ര. റോഡിലേക്കുകയറുന്ന സ്ഥലത്ത് അടിക്കടിയുണ്ടാകുന്ന ഗട്ടറുകളും അപകട കാരണമാകാറുണ്ട്. കുഴികൾ അടക്കാമെന്നുവെച്ചാൽ ഏതാനും ആഴ്ചകൾക്കകം വീണ്ടും കുഴി പ്രത്യക്ഷപ്പെടും. സഞ്ചാരികളായ ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപെടാറുണ്ട്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ കലുങ്ക് നിർമിച്ച് അപകട സ്ഥിതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരക്കുള്ള റൂട്ടിലെ ഈ അപകടക്കെണിക്ക് പരിഹാരമില്ലെങ്കിൽ ദുരന്തസാധ്യത ഏറെയാണ്. ക്യു ആർ കോഡ് 'ആപ്പാ'കുമോ? ടൂറിസ്റ്റ് ഗൈഡുകൾക്ക് ആശങ്ക മൂന്നാര്‍: മൂന്നാറിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ക്യു ആര്‍ കോഡ് ആപ്പുമായി സബ്കലക്ടറും കൂട്ടരും രംഗത്തെത്തിയതോടെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മൂന്നാറില്‍ ഗൈഡായി തൊഴിലെടുക്കുന്ന വിഭാഗം. ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രിയപാര്‍ട്ടികള്‍ക്ക് ഈ വിഭാഗം നിവേദനം നല്‍കി. മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സബ്കലക്ടറുടെ നേതൃത്വത്തിൽ ക്യു ആര്‍ കോഡ് ആപ്പുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് വര്‍ഷങ്ങളായി മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഗൈഡുമാരായി തൊഴിലെടുക്കുന്നവർ ആശങ്കയിലായത്. മുന്നൂറോളം ഗൈഡുമാരാണ് മൂന്നാറിൻെറ വിനോദസഞ്ചാരികളെ ആശ്രയിച്ച് തൊഴിലെടുക്കുന്നത്. സര്‍ക്കാറിൻെറ അംഗീകൃത ഐ.ഡി കാര്‍ഡുകളും കൈവശമുണ്ടെന്ന് ഇവര്‍ പറയുന്നു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വഴിയും മറ്റ് പ്രാഥമികവിവരങ്ങളും നല്‍കാന്‍ സാധിക്കുന്ന വൈബ്‌സൈറ്റ് നിര്‍മിക്കുകയും ഈ വെബ്‌സൈറ്റിലേക്ക് നയിക്കുന്ന ക്യു ആര്‍ കോഡ് സ്റ്റിക്കറുകള്‍ പൊതുയിടങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story