Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 5:28 AM IST Updated On
date_range 25 Jan 2021 5:28 AM ISTപ്രസിഡൻറിെൻറ ഫോൺ മുൻ പ്രസിഡൻറ് ചോർത്തിയതായി പരാതി
text_fieldsbookmark_border
പ്രസിഡൻറിൻെറ ഫോൺ മുൻ പ്രസിഡൻറ് ചോർത്തിയതായി പരാതി സേനാപതി: സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ചോർത്തിയതായി പരാതി. തൻെറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ജോസ് തോമസ് കോൾ ഡൈവേർഷനിലൂടെ അദ്ദേഹത്തിൻെറ ഫോണിലേക്ക് കണക്ട് ചെയ്ത് തനിക്ക് വന്നതും താൻ വിളിച്ചതുമായ കോളുകൾ ചോർത്തിയതായി നിലവിലെ പ്രസിഡൻറ് തിലോത്തമ സോമൻ പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി, സൈബർ സെൽ, ഉടുമ്പൻചോല സി.ഐ എന്നിവർക്ക് ഇവർ പരാതി നൽകി. ഔദ്യോഗിക ഫോൺ വെള്ളിയാഴ്ച കാണാതായിരുന്നു. എവിടെയെന്ന് അറിയുന്നതിനായി വിളിച്ചപ്പോൾ ഒരു പുരുഷനാണ് കാൾ എടുത്തത്. ഉടൻ കട്ട് ആക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു പഞ്ചായത്ത് അംഗം ഇതേ നമ്പറിലേക്ക് വിളിച്ചപ്പോൾ പഴയ ആൾ തന്നെ കാൾ എടുക്കുകയും താൻ ജോസ് തോമസ് ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് തിരികെക്കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കാൾ ഡൈവേർട്ട് ചെയ്തിരിക്കുന്നതായി മനസ്സിലായതെന്നാണ് തിലോത്തമ സോമൻെറ പരാതി. അധികാരം ഒഴിഞ്ഞപ്പോൾ ഫോൺ കോൾ ഡൈവേർട്ട് ചെയ്തശേഷം ഓഫിസിൽ തിരികെ നൽകിയതാണെന്നാണ് സംശയം. എന്നാൽ, ആരോപണം മുൻ പ്രസിഡൻറ് ജോസ് തോമസ് നിഷേധിച്ചു. തനിക്ക് ഈ സംഭവത്തെക്കുറിച്ച് അറിവില്ല. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഔദ്യോഗിക ഫോൺ തിരികെ നൽകിയിരുന്നു. പഴയ രീതിയിലുള്ള കീപാഡ് ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്മാർട്ട് ഫോൺ ഇല്ല. അധികാരം ഒഴിഞ്ഞശേഷം നിരവധി കോളുകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം തൻെറ സ്വന്തം നമ്പറിലേക്കാണ് വരുന്നതെന്നും ജോസ് തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story