Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാമ്പനാര്‍ പോബ്സ്...

പാമ്പനാര്‍ പോബ്സ് തോട്ടത്തിലെ ലോക്ക് ഔട്ട്; തൊഴിലാളികൾ പട്ടിണിയിലേക്ക്

text_fields
bookmark_border
പീരുമേട്: പോബ്സ് എൻറർപ്രൈസസി​ൻെറ പാമ്പനാര്‍, ബ്രിട്ടന്‍ എന്നീ തേയിലതോട്ടം ഡിവിഷനുകള്‍ ലോക്ക്ഔട്ട്‌ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും തുറക്കാൻ നടപടിയില്ല. ശമ്പളം മുടങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ നിത്യചെലവിന്​ ക്ലേശിക്കുന്നു. ആർ.ബി.ടി കമ്പനിയുടെ തോട്ടം പോബ്സ് ഗ്രൂപ് ലേലത്തിൽ പിടിക്കുകയായിരുന്നു. ആർ.ബി.ടിയിലെ മാനേജർ വർഷങ്ങൾക്ക് മുമ്പ് തോട്ടത്തിലെ സ്ഥലം കൈയേറുകയും കോടതിയിൽ കേസ് നടക്കുകയുമാണ്. സ്ഥലം കൈയേറിയ ഇയാളെ ഇറക്കിവിടുന്നതുവരെ തോട്ടം അടച്ചിടുമെന്ന നിലപാടെടുത്താണ് ഡിസംബര്‍ 27ന് തോട്ടം അടച്ചത്. സിവില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യം പരിഗണിക്കാതെ റവന്യൂ ഉദ്യോഗസ്ഥരുടെയും ​പൊലീസി​ൻെറയും സഹായത്തോടെ കമ്പനി വക സ്ഥലത്ത് സ്വകാര്യ വ്യക്തി കടന്നുകയറിയതാണ് എസ്​റ്റേറ്റി​ൻെറ രണ്ട്​ ഡിവിഷനുകള്‍ അടച്ചിടാനുള്ള കാരണമായി പോബ്​സ് മാനേജ്മൻെറ് പറയുന്നത്. എന്നാല്‍, തോട്ടം അടച്ചിടാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും തൊഴിൽ പ്രശ്നങ്ങളില്ലാതെ ഭൂമിസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് നിയമപരമായ പരിഹാരം തേടുന്നതിനുപകരം തൊഴിലാളികളുടെ പേരില്‍ വിലപേശുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ലോക്ക്​ഔട്ട്‌ പിന്‍വലിക്കണമെന്നും തൊഴിലാളികളും സംയുക്ത ട്രേഡ് യൂനിയനും ആവശ്യപ്പെടുന്നു. റീജനല്‍ ലേബര്‍ കമീഷണറുടെ മധ്യസ്ഥതയിലും ജില്ലതലത്തിലും തൊഴിൽവകുപ്പ് മധ്യസ്ഥ ചർച്ചകൾ നടത്തിയിയെങ്കിലും പരാജയപ്പെട്ടു. തോട്ടം തുറക്കുന്നതിന് തൊഴിൽ മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനിയൻ നേതാക്കൾ നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story