Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 5:28 AM IST Updated On
date_range 25 Jan 2021 5:28 AM ISTഅടിസ്ഥാന പ്രശ്നപരിഹാരത്തിന് കൂട്ടായി പ്രയത്നിക്കണം – മാർ ജോൺ നെല്ലിക്കുന്നേൽ
text_fieldsbookmark_border
ചെറുതോണി: ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികൾ കൂട്ടായി പ്രയത്നിക്കണമെന്ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജില്ലയിലെ കർഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ചെറുതോണിയിൽ കെ.സി.വൈ.എം ഇടുക്കി രൂപത സമിതി ആഭിമുഖ്യത്തിൽ നടന്ന ഉപവാസ സത്യഗ്രഹ സമരത്തിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം രൂപത പ്രസിഡൻറ് ടോമിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, എ.കെ.സി.സി ഗ്ലോബൽ പ്രസിഡൻറ് ജോർജ് കോയിക്കൽ, ഫാ. ജോസഫ് പാലേക്കുടിയിൽ, ഫാ. ജിൻസ് കാരക്കാട്ട്, അലക്സ് തോമസ്, ഡോണ ടോണി തുടങ്ങിയവർ സംസാരിച്ചു. വിവിധ സാമൂഹിക, രാഷ്ട്രീയ നേതാക്കൾ വേദിയിലെത്തി ഐക്യദാർഢ്യം അറിയിച്ചു. TDL KCYM UPAVASOM കെ.സി.വൈ.എം ഇടുക്കി രൂപത സമിതി ആഭിമുഖ്യത്തിൽ ചെറുതോണിയിൽ നടത്തിയ ഉപവാസ സത്യഗ്രഹ സമരത്തിൻെറ സമാപന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story