Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 5:30 AM IST Updated On
date_range 24 Jan 2021 5:30 AM ISTകഞ്ഞിക്കുഴിയില്‍ തെരുവുനായ ആക്രമണം; വീട്ടമ്മയടക്കം ആറുപേർക്ക് പരിക്ക്
text_fieldsbookmark_border
ചെറുതോണി: കഞ്ഞിക്കുഴിയില്‍ വീട്ടമ്മയടക്കം ആറുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ശനിയാഴ്ച രാവിലെ ഏഴോടെ തള്ളക്കാനത്തായിരുന്നു സംഭവം. പാലുമായി വന്ന വണ്ടിക്കാരനാണ് ആദ്യം കടിയേറ്റത്. ഇയാള്‍ വാഹനം നിര്‍ത്തി കടയില്‍ പാലെത്തിച്ച് കൊടുക്കുന്നതിനിടെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ നടന്ന് പോയവരെയും നായ കടിച്ചു. സമീപത്തെ വീടിൻെറ മുറ്റത്ത് നിന്നിരുന്ന വീട്ടമയെ ഗേറ്റിന് ഇടയിലൂടെ കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. ഇവരുടെ രക്ഷക്കെത്തിയ ഭര്‍ത്താവിൻെറ വയറില്‍ നായ കടിച്ചുതൂങ്ങിക്കിടന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് നായുടെ നഖം കൊണ്ട് ശരീരത്തില്‍ നിരവധി മുറിവേറ്റിട്ടുണ്ട്. നാട്ടുകാര്‍ എത്തിയതോടെ നായ ഓടി കുറ്റികാട്ടില്‍ മറഞ്ഞു. മുറിവേറ്റവരെ കഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം കുത്തിവെപ്പിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കഞ്ഞിക്കുഴി ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കള്‍ എണ്ണം വൻതോതില്‍ വര്‍ധിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്. ഐക്യദാർഢ്യ സംഗമം ചെറുതോണി: ക്നാനായ കത്തോലിക്ക കോൺഗ്രസ് ഹൈറേഞ്ച് ഫൊറോന കമ്മിറ്റി 26ന് 10.30ന് തടിയമ്പാട് ടൗണിൽ കർഷകസമര ഐക്യദാർഢ്യ സംഗമം നടത്തും. രൂപത പ്രസിഡൻറ് തമ്പി എരുമേലിക്കര ഉദ്ഘാടനം നിർവഹിക്കും. ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. വിവാഹപൂര്‍വ കൗണ്‍സലിങ് കട്ടപ്പന: എസ്.എന്‍.ഡി.പി യോഗം മലനാട് യൂനിയന്‍ നേതൃത്വത്തില്‍ യൂനിയന്‍ ആസ്ഥാനത്ത് വിവാഹപൂര്‍വ കൗണ്‍സലിങ് തുടങ്ങി. പ്രസിഡൻറ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷതവഹിച്ചു. വൈദിക സമിതി പ്രസിഡൻറ് സുരേഷ് ശാന്തി, വനിത സംഘം പ്രസിഡൻറ് സി.കെ. വല്‍സ, വൈസ് പ്രസിഡൻറ് ജയ സുകു, കൗണ്‍സില്‍ അംഗങ്ങളായ മിനി ശശി, സരിത എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story