Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴയും മഞ്ഞും; ശീതകാല...

മഴയും മഞ്ഞും; ശീതകാല പച്ചക്കറി വിളകൾക്ക് വ്യാപക നാശം

text_fields
bookmark_border
കാന്തല്ലൂർ: കനത്ത മഴയിലും മഞ്ഞിലും കാന്തല്ലൂരിൽ ശീതകാല പച്ചക്കറി വിളകൾക്ക് വ്യാപക നാശം. കാരറ്റും കാബേജുമാണ് കൂടുതലായി ചീഞ്ഞുനശിച്ചത്. രണ്ടുമാസമായി കാന്തല്ലൂർ, മറയൂർ മേഖലയിൽ കനത്ത മഴയും മഞ്ഞുമായിരുന്നു. നാലിലൊന്ന് വിളവുപോലും ഇത്തവണ കർഷകന് ലഭിക്കുകയില്ല. മൂന്നുമാസം മുമ്പാണ് വിത്ത് വിതച്ചത്. ഹോർട്ടികോർപ് പച്ചക്കറി സംഭരിച്ചിട്ട് ആഴ്ചകളായി. നശിക്കാതെ ബാക്കിവന്ന വിളകൾ ഇപ്പോൾ ഇടനിലക്കാർക്ക് കുറഞ്ഞ വിലയ്​ക്ക്​ വിൽക്കുകയാണ് കർഷകർ. പലരും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന്‌ വായ്പകൾ എടുത്താണ് കൃഷിയിറക്കിയത്. വായ്പ എങ്ങനെ പലിശസഹിതം തിരിച്ചടക്കുമെന്ന ആശങ്കയിലാണ് കർഷകർ. അപേക്ഷ ക്ഷണിച്ചു തൊടുപുഴ: കേരള ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ലേബർ ആൻഡ്​ എംപ്ലോയ്‌മൻെറ്-സിവിൽ സർവിസ് അക്കാദമിയിൽ സിവിൽ സർവിസ് പ്രിലിമിനറി പരിശീലനത്തി​ൻെറ ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരാണ് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായ സഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറത്തിനും മറ്റ് വിവരങ്ങൾക്കും www.kile.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ജനുവരി 30ന്​ വൈകീട്ട് അഞ്ചിന്​ മുമ്പ് kilecivilservice@gmail.com ഇ-മെയിൽ വഴി സമർപ്പിക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story