Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 5:28 AM IST Updated On
date_range 24 Jan 2021 5:28 AM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
ഇരട്ടയാർ: ഇരട്ടയാര്‍-ശാന്തിഗ്രാം റോഡില്‍ ശാന്തിഗ്രാം പാലത്തിന് സമീപം ടൈല്‍ വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25ന് ഈ റോഡിലെ ഗതാഗതം ഇരട്ടയാര്‍ നോര്‍ത്ത് വഴി തിരിച്ചുവിടുമെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു തൊടുപുഴ: 2020ല്‍ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായതും കുടുംബ വാര്‍ഷികവരുമാന പരിധി ആറുലക്ഷം രൂപയില്‍ കവിയാത്തതുമായ പട്ടികജാതി വിദ്യാർഥികള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫിസറും കലക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ മുഖേന എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായ മാര്‍ക്ക് ഷീറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സഹിതം ജില്ല പട്ടികജാതി വികസന ഓഫിസര്‍, ഇടുക്കി എന്ന വിലാസത്തില്‍ ജനുവരി 30നകം അപേക്ഷ നല്‍കണം. ഫോണ്‍: 04862 296297. ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലനം തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ നാഷനല്‍ എംപ്ലോയ്‌മൻെറ് സര്‍വിസ് (കേരളം) വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷനല്‍ ഗൈഡന്‍സ് യൂനിറ്റ് ശാക്തീകരണം പദ്ധതിയില്‍ സൗജന്യ ഓണ്‍ലൈന്‍ മത്സരപരീക്ഷ പരിശീലനം നല്‍കും. എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. ജനുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെ 30 ദിവസമാണ് പരിശീലനം. പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ബിരുദതല ഒഴിവുകള്‍ക്കുവേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ബയോഡാറ്റ, വാട്‌സ്ആപ് നമ്പര്‍ സഹിതം ജനുവരി 25ന് മുമ്പ് rpeeekm.emp.lbr@kerala. gov. in എന്ന ഇ-മെയിലില്‍ രജിസ്റ്റർ ചെയ്യണം. എറണാകുളം പ്രഫഷനല്‍ ആന്‍ഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story