Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്തെ കുടിവെള്ള...

മുട്ടത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ​ പഞ്ചായത്ത്​

text_fields
bookmark_border
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും മുട്ടം: മുട്ടത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ നടപടികളുമായി പഞ്ചായത്ത്​. ആദ്യഘട്ടമെന്ന നിലയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമ്പൂർണ യോഗം വിളിക്കാൻ​ ഭരണസമിതി തീരുമാനിച്ചു. വേനലിന് മുമ്പ്​ എ​ന്തെല്ലാം നടപടി സ്വീകരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാൻ കഴിയും എന്നതാണ് യോഗത്തിൽ ചർച്ചചെയ്യുകയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ജലവകുപ്പിലെ ഉന്നതർ മുതൽ ജലവിതരണ പദ്ധയിലെ എല്ലാ ജീവനക്കാരെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും ഒരുമിച്ച് യോഗം വിളിക്കുന്നതിനാണ് ആദ്യപഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു യോഗം വിളിക്കുമ്പോൾ പദ്ധതിയിലെ അപാകതകൾ കണ്ടെത്താനും ഒരു പരിധിവരെ പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 12,000 ത്തിൽ അധികം ജനങ്ങൾ അധിവസിക്കുന്ന മുട്ടം പഞ്ചായത്തിൽ അതിനുതക്ക പദ്ധതി നിലവിലില്ലാത്തത്​ കുടിവെള്ള വിതരണത്തിന്​ തടസ്സം സൃഷ്​ടിക്കുന്നുണ്ട്​. വർഷങ്ങൾക്ക് മുമ്പ് ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാൾക്ക്‌ 35 ലിറ്റർ എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴുമുള്ളത്. നിലവിൽ ഒരു മോട്ടർ ഉപയോഗിച്ചാണ് 12,000 ത്തോളം ജനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാൻ ശ്രമം നടത്തുന്നത്. ഇത് മൂലം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുടിവെള്ളം എത്തുന്നത്. പദ്ധതിയുടെ കാലപ്പഴക്കം മൂലം പൈപ്പുകൾ ദിവസേനയെന്നോണം പൊട്ടി നശിക്കാറുണ്ട്. നിലവിലെ പൈപ്പുകളും പദ്ധതിയും കാലഹരണപ്പെട്ടതാണ്. അടുത്തിടെയും പ്രധാന പൈപ്പ്​​ ലൈൻ പൊട്ടി വെള്ളം വിതരണം തടസ്സപ്പെട്ടിരുന്നു. മൂലമറ്റം പവർ ഹൗസിൽനിന്ന്​ വൈദ്യുതി ഉപയോഗശേഷം പുറന്തള്ളുന്ന ജലം കെട്ടിനിർത്തി മലങ്കര മിനി ജലവൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നതിനാൽ മുട്ടം പഞ്ചായത്തിൽ വർഷത്തിൽ 365 ദിവസവും നിറഞ്ഞുകിടക്കുന്ന ജലാശയമുണ്ട്. ഇത് ശുചീകരിച്ച് കുടിവെള്ളമാക്കി വീടുകളിൽ എത്തിക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story