Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 5:31 AM IST Updated On
date_range 23 Jan 2021 5:31 AM ISTബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കുമളി: മദ്യലഹരിക്കിടെ ഉണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ചു. ആനവിലാസം ചേലച്ചുവട് ഭാഗത്ത് ചെമ്പകശ്ശേരിയിൽ കുഞ്ഞുമോനാണ് (57) മുഖത്ത് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോൻെറ സഹോദരിയുടെ മകൻ കട്ടപ്പുറം വീട്ടിൽ സാബിനെ (24) കുമളി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പതിവായി അക്രമസംഭവങ്ങൾ ഉണ്ടാക്കുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ എസ്.ഐ പ്രശാന്ത് വി.നായരും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ചിത്രം: TDL Prathi Sabin - ബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ കുമളി പൊലീസിൻെറ പിടിയിലായ പ്രതി സാബിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story