Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടയം നല്‍കണം -റോഷി...

പട്ടയം നല്‍കണം -റോഷി അഗസ്​റ്റിൻ

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ഏലകൃഷി ഉപേക്ഷിച്ച് മറ്റു കൃഷിയിലേക്ക് മാറിയ കര്‍ഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് റോഷി അഗസ്​റ്റിൻ എം.എൽ.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ധനവിനിയോഗ ബില്ലി​ൻെറ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ജില്ലയിലെ സി.എച്ച്.ആര്‍ മേഖലയില്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ 01-01-1977ന്​ മുമ്പ്​ ഏലംകൃഷി ഉപേക്ഷിച്ചിട്ടും ലാൻഡ്​ രജിസ്​റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയത് തിരുത്താത്തതാണ് പട്ടയം ലഭിക്കാന്‍ തടസ്സമായിട്ടുള്ളത്. കന്യാസ്ത്രീ മഠങ്ങളെ റേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും ആലക്കോട്​: 11കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട് സെക്​ഷൻ പരിധിയിൽപെട്ട ആനക്കയം, തലയനാട്, കുട്ടപ്പൻ കവല എന്നീ പ്രദേശങ്ങളിൽ ശനിയാഴ്​ച രാവിലെ എട്ട്​ മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായും വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story