Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടത്ത്​...

നെടുങ്കണ്ടത്ത്​ കോവിഡ് വ്യാപനം: ആരോഗ്യ ജാഗ്രത സമിതി യോഗം ഇന്ന്​

text_fields
bookmark_border
നെടുങ്കണ്ടം: പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിൽ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ആരോഗ്യജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്​ച അടിയന്തര യോഗം. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം അനുദിനം വർധിക്കുന്നത്​ വെള്ളിയാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അടിയന്തര യോഗം ചേരാൻ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. നെടുങ്കണ്ടം ടൗൺ അടക്കം ഗ്രാമപഞ്ചായത്തിലെ ഏഴോളം വാർഡുകളിലാണ് കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചിരിക്കുന്നത്. ഈ മാസം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ 249 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്​തു. ഒരാഴ്ചക്കിടയിൽ മൂന്ന്, നാല്, അഞ്ച്, ആറ്, 14, 15, 16 എന്നീ വാർഡുകളിൽനിന്ന്​ 63 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നെടുങ്കണ്ടം ടൗണിലെ ചുമട്ടുതൊഴിലാളികളിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടത്തെ അസീസി സ്​നേഹാശ്രമത്തിലെ 76 അന്തേവാസികളിൽ 30പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ രണ്ടുപേർ മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. രാവിലെ 11ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ്​ ഹാളിൽ ചേരുന്ന യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയൻ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story