Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 5:30 AM IST Updated On
date_range 23 Jan 2021 5:30 AM ISTവീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
text_fieldsbookmark_border
മൂന്നാർ: കന്നിമല ലോയർ ഡിവിഷനിലെ തൊഴിലാളിയുടെ വീട്ടിൽ നിന്ന് 50,000 രൂപയയും സ്വർണാഭരണങ്ങളും കവർന്നു. വിജയകുമാർ- കവിത ദമ്പതികളുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടന്നത്. മൂന്നാർ ടൗണിലെ കൂലിപ്പണിക്കാരനാണ് വിജയകുമാർ. ഭാര്യ തോട്ടം തൊഴിലാളിയാണ്. ഇരുവരും രാവിലെ ജോലിക്കുപോയി. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി കവിത വീട്ടിലെത്തിയപ്പോൾ പൂട്ട് പൊളിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പൂജാമുറിയിൽ സൂക്ഷിച്ച 50,000 രൂപയും അലമാരിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വനിത സംഗമവും ത്രിതലപഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണവും ഇടുക്കി: മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ വനിത സംഗമവും ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണവും നൽകി. ജില്ല പ്രസിഡൻറ് ഇന്ദു സുധാകരൻെറ അധ്യക്ഷതയിൽ ചേർന്ന പരിപാടി സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ, ഡി.സി.സി വൈസ് പ്രസിഡൻറ് ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി, ലീലമ്മ ജോസ്, നിഷ സോമൻ, ആൻസി തോമസ്, ശശികല രാജു, ഷൈബി ജിജി, മിനി പ്രിൻസ്, ആൻസി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL Mahila Congress ഇടുക്കി ഡി.സി.സി ഓഫിസിൽ നടന്ന വനിത സംഗമം മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story