Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി പാക്കേജ്​;...

ഇടുക്കി പാക്കേജ്​; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശിൽപശാല

text_fields
bookmark_border
തൊടുപുഴ: ഇടുക്കിയിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് സംബന്ധിച്ച ആലോചന യോഗം തിരുവനന്തപുരത്ത് ചേരും. 25-ന് തെരഞ്ഞെടുപ്പ് മുൻനിർത്തി ജില്ലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെ കാണുന്നതിനായി മുഖ്യമന്ത്രി തൊടുപുഴയിൽ എത്തുന്നുണ്ട്​. അന്ന് ഉച്ചക്ക്​ രണ്ടിന് ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഇടുക്കി പാക്കേജ്‌ സംബന്ധിച്ച ശിൽപശാല നടത്താനാണ്​ തീരുമാനിച്ചിരു​ന്നതെങ്കിലും ഉച്ചക്ക്​ ശേഷമുള്ള പരിപാടി മാറ്റിവെച്ചുവെന്നാണ്​ വിവരം. ഇൗ സാഹചര്യത്തിലാണ്​ തിരുവനന്തപുരത്ത്​ യോഗം​ ചേരുന്നത്.​ ജില്ലയിൽനിന്നുള്ള ജനപ്രതിനിധികൾ, സംഘടന ഭാരവാഹികൾ തുടങ്ങിയവരെ ശിൽപശാലയിലേക്ക് ക്ഷണിക്കുമെന്നാണ് പറയുന്നത്. തേയില, ഏലം, കുരുമുളക് തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ, ചക്ക ഉൾപ്പെടെയുള്ള പഴവർഗങ്ങൾ എന്നിവയുടെ ഉൽപാദനം കൂട്ടി സംസ്കരണം,വിപണനം എന്നിവക്ക്​ കൃത്യമായ ഒരു സംവിധാനം ഏർപ്പെടുത്തുക എന്നതാണ് പാക്കേജി​ൻെറ ലക്ഷ്യം. കര്‍ഷകസംഘടനകളുടെ സെക്ര​േട്ടറിയറ്റ് ധർണ ​െതാടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക-ജനവിരുദ്ധനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടന്നുവരുന്ന കര്‍ഷകസമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും 25ന് തിരുവനന്തപുരം സെക്ര​േട്ടറിയറ്റ് പടിക്കല്‍ കൂട്ടധർണ നടത്തുന്നതിന് ഐക്യജനാധിപത്യമുന്നണിയിലെ കര്‍ഷകസംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി 23ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരങ്ങളില്‍ കര്‍ഷകപ്രതിനിധികൾ പങ്കുചേരും. ജില്ല-നിയോജകമണ്ഡലം തലങ്ങളില്‍ യു.ഡി.എഫ് കര്‍ഷകസംഘടനകളുടെ കൂട്ടായ്മ രൂപവത്​കരിക്കുവാനും കര്‍ഷകര്‍ക്കുവേണ്ടി യോജിച്ച പോരാട്ടം നടത്താനും യോഗം നിശ്ചയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story