Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 5:28 AM IST Updated On
date_range 23 Jan 2021 5:28 AM ISTമുതലക്കോടം സെൻറ് ജോർജിൽ 'ടീച്ചറമ്മത്തണൽ'
text_fieldsbookmark_border
മുതലക്കോടം സൻെറ് ജോർജിൽ 'ടീച്ചറമ്മത്തണൽ' മുതലക്കോടം: സുഗതകുമാരി ടീച്ചറുടെ ജന്മദിനമായിരുന്ന ഇന്നലെ മുതലക്കോടം സൻെറ് ജോർജ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെയും മറ്റു വിവിധ ക്ലബുകളുടെയും ആഭിമുഖ്യത്തിൽ അനുസ്മരണവും 'ടീച്ചറമ്മത്തണൽ' എന്ന പേരിൽ വൃക്ഷെത്തെ നടീലും നടത്തി. തൊടുപുഴ എസ്.ഐ എ.ആർ. കൃഷ്ണൻ നായർ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സി. സാൻറി ജോസഫ്, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ജിബിൻ മാത്യു, ജോബിൻസ് സി. മാത്യു, ഓഫിസർമാരായ പി.എം. സുനിൽ, സിയാദ് എന്നിവർ സംസാരിച്ചു. ജൂനിയർ റെഡ്ക്രോസ് കോഓഡിനേറ്റർ അമ്പിളി തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ചിത്രം: TDL Muthalakkodam School മുതലക്കോടം സൻെറ് ജോർജ് ഹൈസ്കൂളിൽ 'ടീച്ചറമ്മത്തണൽ' പേരിൽ വൃക്ഷത്തൈ നടുന്നു സ്കോൾ-കേരള: പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും അവസരം െതാടുപുഴ: സ്കോൾ-കേരള മുഖേന 2020-2022 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്ക് (ഓപൺ, റെഗുലർ, ൈപ്രവറ്റ്, സ്പെഷൽ കാറ്റഗറി പാർട്ട് 3) പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് 25 മുതൽ 30വരെ സ്കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ല ഓഫിസുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദിഷ്ട എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ല ഓഫിസുകളെ സമീപിക്കണമെന്നും ഈ വർഷം ഇനിയൊരു അവസരം ഉണ്ടായിരിക്കില്ലെന്നും വൈസ് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story