Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 5:30 AM IST Updated On
date_range 22 Jan 2021 5:30 AM ISTവാഗമൺ ഡിവിഷൻ അംഗത്തിെൻറ ജയം റദ്ദാക്കണമെന്ന് ഹരജി
text_fieldsbookmark_border
വാഗമൺ ഡിവിഷൻ അംഗത്തിൻെറ ജയം റദ്ദാക്കണമെന്ന് ഹരജി പീരുമേട്: വാഗമൺ ജില്ല പഞ്ചായത്ത് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി. ബിനുവിൻെറ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ബിജോ മാണി ജില്ല കോടതിയിൽ നൽകിയ ഹരജിയിൽ പ്രാഥമികവാദം പൂർത്തിയായി. എതിർകക്ഷിക്ക് നോട്ടീസ് അയക്കാൻ ജില്ല കോടതി ഉത്തരവായി. മതവികാരമിളക്കിയും തെറ്റിദ്ധാരണ പരത്തിയും വോട്ട് നേടാൻ സമൂഹ മാധ്യമത്തിലൂടെ എതിർ സ്ഥാനാർഥിയും പ്രവർത്തകരും വ്യാജപ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ബിജോ മാണി ഹരജി നൽകിയത്. സ്ക്രീൻ ഷോട്ടുകൾ അടക്കം ഡിജിറ്റൽ തെളിവുകൾ സഹിതമാണ് ഹരജി ഫയൽ ചെയ്തത്. സമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴി വ്യാജപ്രചാരണം നടത്തി വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തി അപകീർത്തിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 225 വോട്ടിനാണ് ബിജോ മാണി പരാജയപ്പെട്ടത്. അഭിഭാഷകരായ സി.എസ്. അജിത് പ്രകാശ്, നിതിൻ രാജ്, സെബാസ്റ്റ്യൻ കെ. ജോസ് എന്നിവർ ഹരജിക്കാരനുവേണ്ടി ഹാജരായി. കേസ് മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കും. ജൈവകാർഷിക നിയോജക മണ്ഡല പുരസ്കാരം പീരുമേടിന് പീരുമേട്: സംസ്ഥാനത്തെ മികച്ച ജൈവകൃഷി നിയോജക മണ്ഡല പുരസ്കാരം പീരുമേട് നിയോജക മണ്ഡലത്തിന്. തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും തരിശുഭൂമി വിളനിലമാക്കി മാറ്റാൻ സാധിച്ചതുമാണ് നേട്ടത്തിന് സഹായകമായത്. 15 ലക്ഷം രൂപയാണ് അവാർഡായി ലഭിക്കുന്നത്. കഴിഞ്ഞ തവണ ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് ഉപ്പുതറയിലും പീരുമേട്ടിലും കൃഷിഭവനുകൾക്ക് പിക് അപ് വാൻ വാങ്ങിയിരുന്നു. തരിശുഭൂമിയെല്ലാം വിളനിലമാക്കി മാറ്റാൻ സാധിച്ചു. കർഷകരുടെ ഉൽപന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്ന കേന്ദ്രങ്ങൾ തുടങ്ങിയതും കർഷകർക്ക് സഹായമായി. സ്കൂൾ-കോളജ് തലത്തിലും മികച്ച പ്രവർത്തനങ്ങൾ നടത്തി. ഇതും കൃഷിക്ക് പ്രോത്സാഹനമായി. കൊയ്ത്തുത്സവം ചെറുതോണി: ചേലച്ചുവട് കത്തിപ്പാറത്തടം സ്വാശ്രയ കർഷകസംഘത്തിൻെറ നാലാമത് കൊയ്ത്തുത്സവം ശനിയാഴ്ച നടക്കും. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻറ് ദാമോദരൻ കൂനംവേങ്ങയിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡൻറ് രാജി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കത്തിപ്പാറത്തടത്തിൽ പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്താണ് നെൽകൃഷി ചെയ്തിരിക്കുന്നത്. 10 അംഗ പുരുഷ സ്വാശ്രയസംഘത്തിൻെറ ഫണ്ട് ഉപയോഗിച്ചാണ് കൃഷി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story