Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോൺഗ്രസ്​ ഉടുമ്പൻചോല...

കോൺഗ്രസ്​ ഉടുമ്പൻചോല മണ്ഡലംതല അവലോകനയോഗം

text_fields
bookmark_border
നെടുങ്കണ്ടം: കോൺഗ്രസ്​ മണ്ഡലംതല അവലോകനയോഗം നെടുങ്കണ്ടത്ത്​ നടന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്തു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഇരട്ടയാർ, വണ്ടന്മേട് പഞ്ചായത്തുകളിലെ പ്രധാന പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഏകോപനമില്ലായ്മയും വാർഡുതലത്തിൽ ചിലർ നടത്തിയ വിമതപ്രവർത്തനങ്ങളും ചർച്ചയായി. ചില നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങളും ഉയർന്നു. നിയമസഭ തെരഞ്ഞെടുപ്പി​ൻെറ മുന്നൊരുക്കത്തിനും പ്രവർത്തനങ്ങൾക്കും രൂപം നൽകി. അവലോകന യോഗത്തിൽനിന്ന്​ ഡി.സി.സി പ്രസിഡൻറി​ൻെറ പഞ്ചായത്തായ പാമ്പാടുംപാറയിലെ ചില പ്രമുഖർ വിട്ടുനിന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാർ അടക്കം ചിലരാണ്​ പങ്കെടുക്കാതിരുന്നത്. ഡീൻ കുര്യാക്കോസ്​ എം.പി, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീം കുട്ടി കല്ലാർ, കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, ജോയി തോമസ്​, കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി, ജി. മുരളീധരൻ, സി.എസ്​. യശോധരൻ, വൈ.സി. സ്​റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ​െഎക്യദാർഢ്യ സമരം 43 ദിവസം പിന്നിട്ടു തൊടുപുഴ: സമരം നിർത്തി​െവച്ചാൽ ഒരുവർഷത്തേക്ക് വിവാദ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാം എന്ന വാഗ്ദാനത്തിലൂടെ കേന്ദ്രസർക്കാർ വില കുറഞ്ഞ തന്ത്രമാണ് പയറ്റുന്നതെന്ന് അഖിലേന്ത്യ കിസാൻ ഖേത് മസ്​ദൂർ സംഘടൻ (എ.ഐ.കെ.കെ.എം.എസ്​) ജില്ല കൺവീനർ സിബി സി. മാത്യു അഭിപ്രായപ്പെട്ടു. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 43ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്​. നാരായണപിള്ള അധ്യക്ഷത വഹിച്ചു. പി.ജെ. മൈക്കിൾ, ടി.ജെ. പീറ്റർ, ജയിംസ്​ കോലാനി, മാത്യു ജേക്കബ്, പി.എം. ജോസഫ്, സെബാസ്​റ്റ്യൻ എബ്രഹാം, മാത്യു പൊട്ടംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL Thodupuzha Karshaka Prakshobham തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിൽ 43ാം ദിന സമരം എ.ഐ.കെ.കെ.എം.എസ്​ ജില്ല കൺവീനർ സിബി സി. മാത്യു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story