Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരസഭയിലെ...

നഗരസഭയിലെ തെരുവുകച്ചവടക്കാരും ഇനി ഡിജിറ്റൽ

text_fields
bookmark_border
തൊടുപുഴ: നഗരസഭയിലെ അംഗീകൃത തെരുവുകച്ചവടക്കാർക്കായി ഡിജിറ്റൽ ട്രാൻസാക്​ഷൻ ബോധവത്കരണ പരിപാടി 'മേം ഭീ ഡിജിറ്റൽ' കാമ്പയിൻ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അംഗീകൃത തിരിച്ചറിയൽ കാർഡുള്ള എല്ലാ തെരുവുകച്ചവടക്കാരെയും ഡിജിറ്റൽ ഇടപാടിലേക്ക് കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. തൊടുപുഴ ടൗൺഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാ കച്ചവടക്കാർക്കും ക്യു.ആർ കോഡ് സ്​റ്റാൻഡികളും സ്​റ്റിക്കറുകളും വിതരണം ചെയ്തു. പി.എം സ്വാനിധി പദ്ധതിവഴി 10,000 രൂപ ബാങ്ക് വായ്പയെടുത്ത കച്ചവടക്കാരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഭ സെക്രട്ടറി രാജശ്രീ പി. നായർ സംസാരിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ജോണി ജോസഫ് പദ്ധതി അവതരണം നടത്തി. യൂനിയൻ ബാങ്ക് ചാനൽ മാനേജർ മനു, എഫ്​.എൽ.സി സുധാകരൻ പിള്ള എന്നിവർ ഡിജിറ്റൽ ട്രാൻസാക്​ഷൻ ബോധവത്കരണ ക്ലാസെടുത്തു. വിവിധ ബാങ്കുകളിലെ മാനേജർമാരായ സുഭാഷ് (യൂനിയൻ ബാങ്ക്), ദീപക് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), വിപിൻ ജോസ് ​(യുകോ ബാങ്ക് ), കെ.ജി. പ്രസാദ് (ബാങ്ക് ഓഫ് ഇന്ത്യ), അനു മോഹൻ (കേരള ഗ്രാമീൺ ബാങ്ക്) എന്നിവർ സംസാരിച്ചു. പരിപാടിക്ക് എൻ.യു.എൽ.എം ഡിപ്പാർട്മൻെറ്​ ഉദ്യോഗസ്ഥരായ എം.എൻ. അനിത, കൃഷ്ണ നന്ദു എന്നിവർ നേതൃത്വം നൽകി. ചിത്രം: TDL Thodupuzha Nagarasabha അംഗീകൃത തെരുവുകച്ചവടക്കാർക്ക്​ ഡിജിറ്റൽ ട്രാൻസാക്​ഷൻ ബോധവത്കരണ പരിപാടി മേം ഭീ ഡിജിറ്റൽ കാമ്പയിൻ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു കേരള ചിത്രകല പരിഷത്ത് സംസ്ഥാന ക്യാമ്പ് 24ന്​ ചെറുതോണി: കേരള ചിത്രകല പരിഷത്ത് സംസ്ഥാന ഏകദിന ക്യാമ്പ് 'പ്രകൃതി 2021' 24ന് രാവിലെ ഇടുക്കി ഹിൽവ്യൂ പാർക്കിൽ നടക്കും. മന്ത്രി എം.എം. മണി രാവിലെ 10ന്​ ഉദ്​ഘാടനം ചെയ്യും. തത്സമയ ചിത്രരചന, പ്രദർശനം, ചിത്രകാരന്മാരെ ആദരിക്കൽ, ചിത്രവിൽപന എന്നിവ നടക്കും. സാമൂഹിക-സാംസ്കാരിക-രാഷ്​ട്രീയ രംഗത്തെ നിരവധി പേർ ക്യാമ്പ് സന്ദർശിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ.ആർ. ഹരിലാൽ, നിള ബിജു, ബിനു വർണരേഖ, കെ.ബി. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story