Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 5:29 AM IST Updated On
date_range 22 Jan 2021 5:29 AM ISTപെരിഞ്ചാംകുട്ടിയിൽ ആദിവാസികൾക്ക് ഭൂമിയില്ല; സമരനായകൻ പുറത്തേക്ക്
text_fieldsbookmark_border
ചെറുതോണി: ഒമ്പതുവർഷമായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന പെരിഞ്ചാംകുട്ടി ആദിവാസിഭൂമി അവകാശ സംരക്ഷണ സമിതി കൺവീനർ ബാബു അറക്കലിനെ പുറത്താക്കി. പകരം രക്ഷാധികാരി ജോസ് ചാണ്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുതിയ കൺവീനറായി പി.എൻ. സതീശനെയും രാജപ്പൻ മണിയാറംകുടിയെ സെക്രട്ടറിയായും 11 അംഗ കമ്മിറ്റി രൂപവത്കരിച്ചു. പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽനിന്ന് 2008 കാലത്ത് കുടിയിറക്കിയ 158 ആദിവാസി കുടുംബങ്ങളാണ് ഭൂമി കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. ഇവരെ സംഘടിപ്പിച്ചുനിർത്തി ആദിവാസി അവകാശ സംയുക്ത സമരസമിതി രൂപവത്കരിച്ച് സമരത്തിന് നേതൃത്വം കൊടുത്ത നായകനായിരുന്നു ബാബു അറക്കൽ. സർക്കാറിന് എന്നും തലവേദനയായിരുന്ന ആദിവാസി നേതാവിനും സഹോദരനും അധികൃതർ ആശിച്ചഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽപെടുത്തി രണ്ടേക്കർ ഭൂമി വീതം നൽകി. ഇതോടെ കൺവീനർ സമരമുഖത്തുനിന്ന് പിന്നോട്ടുമാറി. കഴിഞ്ഞ ഒരുവർഷമായി കമ്മിറ്റി വിളിച്ചുകൂട്ടുകയോ ഭൂമി പ്രശ്നം ചർച്ച ചെയ്യുകയോ ചെയ്യാറില്ല. ഇതേതുടർന്നാണ് കഴിഞ്ഞദിവസം കൺവീനറെ പുറത്താക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് രക്ഷതേടി 175 ആദിവാസി കുടുംബങ്ങളാണ് വനംവകുപ്പിൻെറ പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷൻ കൈയേറിയത്. ഇവരിൽ ചിന്നക്കനാലിൽനിന്ന് വന്ന 18 കുടുംബങ്ങളെ നിലനിർത്തി ബാക്കി 157 കുടുംബങ്ങളെ 2008ൽ ഇറക്കിവിട്ടു. കുടിയിറക്കിനിരയായവർ ആദിവാസി ഭൂസംരക്ഷണ സമിതി രൂപവത്കരിച്ച് ബാബു അറക്കൻെറ നേതൃത്വത്തിൽ 17 ദിവസം സെക്രേട്ടറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം ചെയ്തു. പിന്നീട് സമരം ഇടുക്കി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. എൽ.ഡി.എഫ് സർക്കാർ വന്നതോടെ റവന്യൂവകുപ്പ് ചർച്ചക്ക് വിളിച്ച് ഒരേക്കർ ഭൂമി വീതം ഒരു വർഷത്തിനുള്ളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തു. അതോടെ കലക്ടറേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് ആദിവാസികൾ മടങ്ങി. ഈ സർക്കാറിൻെറ കാലാവധി തീരുേമ്പാഴും ഇതുവരെ ആദിവാസികൾക്ക് സ്ഥലം നൽകിയിട്ടില്ല. പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി. ഈ സാഹചര്യത്തിലാണ് സമിതിക്ക് പുതുജീവൻ നൽകി പുതിയ കൺവീനറെ തെരഞ്ഞെടുത്തത്. ഭൂമി നൽകും -മന്ത്രി ഇടുക്കി പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽനിന്ന് കുടിയിറക്കപ്പെട്ട 158 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അർഹത പരിശോധിച്ച് ഒരേക്കർ എന്ന പരിധിക്ക് വിധേയമായി ഭൂമി അനുവദിക്കുന്നതിന് ഉത്തരവ് നൽകിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു നിയമസഭയിൽ പി.സി. ജോർജിൻെറ സബ്മിഷന് മറുപടിയായാണ് മന്ത്രി പറഞ്ഞത്. കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് നൽകിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story