Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപച്ചക്കറി കൃഷി:...

പച്ചക്കറി കൃഷി: ഇരട്ടനേട്ടവുമായി അരിവിളാംചാൽ ഗവ. എൽ.പി സ്​കൂൾ

text_fields
bookmark_border
അടിമാലി: പച്ചക്കറി കൃഷിയിൽ സംസ്ഥാന തലത്തിൽ മികച്ച നേട്ടവുമായി അരിവിളാംചാൽ ഗവ. ൈട്രബൽ എൽ.പി സ്​കൂൾ. കൃഷിവകുപ്പി​ൻെറ പച്ചക്കറി വികസന പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മാസ്​റ്റർ അബ്രഹാം ജോസിന് മികച്ച സ്ഥാപന മേധാവിക്കുള്ള രണ്ടാം സ്ഥാനവും ലഭിച്ചു. 25,000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ് ഇരു പുരസ്​കാരങ്ങളും. അവികസിത മേഖലയായ അരിവിളാംചാൽ സ്​കൂളിന് അവാർഡ് ലഭിച്ചതിൽ കുട്ടികൾക്കും അധ്യാപകർക്കും പുറമെ കുടിയേറ്റ ഗ്രാമം തന്നെയും ആഹ്ലാദത്തിലാണ്. ഉയർന്ന മലഞ്ചരുവിൽ സ്ഥിതി ചെയ്യുന്ന സ്​കൂളി​ൻെറ തൊടിയിൽ വിദേശികളും സ്വദേശികളുമായ നൂറോളം ഇനം പച്ചക്കറികളാണ് കുരുന്നുകൾ വിളയിച്ചത്. കൂടാതെ വിവിധ ഇനം ഇലക്കറികൾ മുതൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നാടൻ പച്ചക്കറികളും സ്​കൂൾ പരിസരത്ത് കുട്ടികളുടെ നൈപുണിയിൽ വിളഞ്ഞു. േഗ്രാബാഗ് കൃഷി, മഴമറ, ഡ്രിപ് ഇറിഗേഷൻ, കീടനിയന്ത്രണത്തിനായി എക്കോളജിക്കൽ എൻജിനീയറിങ്​ തുടങ്ങിയ ആധുനിക സങ്കേതങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. കൃഷിഭവ​ൻെറ കൂടി സഹായത്തോടെ അധ്യാപകരും കുട്ടികളും പി.ടി.എയും ചേർന്ന് നടത്തുന്ന ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്​കാരം. അധ്യാപിക ബിന്നി ജോസഫി​ൻെറ നേതൃത്വത്തിലെ ഹരിത കാർഷിക ക്ലബാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സേനാപതി കൃഷി ഓഫിസർ ബെറ്റ്സി മെറീന ജോണി​ൻെറ നേതൃത്വത്തിൽ സാങ്കേതിക സഹായവും വിത്തുകളും പഞ്ചഗവ്യം ഉൾപ്പെടെ വളങ്ങൾ, സസ്യസംരക്ഷണ-കീടനിയന്ത്രണ ഉപാധികൾ തുടങ്ങിയവയും നൽകുന്നു. കൃഷി നിർദേശങ്ങളും പരിശീലന ക്ലാസുകളുമായി ഇവർ സ്​കൂൾ അധികൃതർക്കൊപ്പമുണ്ട്. വളക്കൂറുള്ള മണ്ണിൽ പൊന്നുവിളയിക്കുന്നതിന് കുരുന്നുകൾക്കൊപ്പം അധ്യാപകരും സ്​കൂൾ പി.ടി.എയും സജീവം. കോവിഡ് കാലത്ത്​ വിദ്യാലയം അടഞ്ഞുകിടന്നപ്പോഴും കൃഷിയിടം സ്​കൂൾ അധികൃതർ പരിപാലിച്ചു. ചിത്രം: TDL Arivilamchal School അവാർഡ് നേടിയ അരിവിളാംചാൽ സ്​കൂൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story