Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 5:29 AM IST Updated On
date_range 22 Jan 2021 5:29 AM ISTകല്ലാർകുട്ടിയിൽ ലോറി കടകളിലേക്ക് ഇടിച്ച് കയറി; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
മൂന്ന് കടകളും മൂന്ന് വാഹനങ്ങളും തകർന്നു അടിമാലി: നിയന്ത്രണം വിട്ട ടോറസ് ലോറി കല്ലാർകുട്ടിയിൽ കടകളിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് പരിക്കേറ്റു. മൂന്ന് കടകൾ തകർന്നു. നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ തകർന്നു. അടിമാലി-കുമളി ദേശീയപാതയിൽ കല്ലാർകുട്ടിയിൽ വ്യാഴാഴ്ച രാവിലെ 10നാണ് സംഭവം. വെള്ളത്തൂവൽ മേഖലയിലെ ടാറിങ് ജോലിക്കായി ടാർ മിശ്രിതവുമായി പോകുംവഴിയാണ് ടോറസ് അപകടത്തിൽപെട്ടത്. കല്ലാർകുട്ടി തുരുത്തേൽ അഭിലാഷ് (42), കല്ലാർകുട്ടി ഈന്തുങ്കൽ രവി എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർകുട്ടിയിലെ പൗലോസിൻെറ മലഞ്ചരക്ക് കടയും മുത്തുവിൻെറ ബാർബർഷോപ്പും ഷാജുവിൻെറ ലോട്ടറി കടയുമാണ് പൂർണമായി തകർന്നത്. കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പും കാറും ബൈക്കും തകർന്നു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു പരിക്കേറ്റവർ. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയറ്റിറക്കത്തോട് കൂടിയ കൊടുംവളവും മൂന്ന് പാതകളുടെ സംഗമ കേന്ദ്രമാണ് കല്ലാർകുട്ടി. കല്ലാർകുട്ടി അണക്കെട്ടിനോട് ചേർന്ന ടൗണും. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു. കൊടുംവളവിൽ സ്റ്റിയറിങ് തിരിയാതെ വന്നതോടെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടത് വശത്തേക്കാണ് ലോറി തിരിഞ്ഞതെങ്കിൽ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. ഇവിടെ ബസ് കാത്തുനിന്ന നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് നാല് കടകൾ ഇടിഞ്ഞ് ഡാമിൽ പതിച്ചതിൻെറ എതിർ ദിശയിലാണ് ഇപ്പോഴത്തെ അപകടം നടന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിത്രം: TDL Lorry Accident കല്ലാർകുട്ടിയിൽ ടോറസ് ലോറി ഇടിച്ചുകയറി തകർന്ന കടകളും വാഹനങ്ങളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story