Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 5:30 AM IST Updated On
date_range 21 Jan 2021 5:30 AM ISTമികച്ച ചാനൽ അവതാരകനുള്ള കര്‍ഷക അവാര്‍ഡ് ജോബിൻ കെ.മാണിക്ക്
text_fieldsbookmark_border
കട്ടപ്പന: മികച്ച ചാനൽ അവതാരകനുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡ് പുറ്റടി കണ്ടത്തിന്‍കര, മാണിയുടെ മകൻ ജോബിന്‍ കെ.മാണിക്ക്. ഒരുലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ഇടുക്കിവിഷന്‍ പ്രാദേശിക ചാനലില്‍ അവതരിപ്പിച്ച കര്‍ഷകരത്‌നം എന്ന പ്രോഗ്രാമും എച്ച്.സി.എന്‍ ചാനലില്‍ ഇപ്പോഴും സംപ്രേഷണം തുടരുന്ന മകരക്കൊയ്ത്ത് എന്ന പ്രോഗ്രാമുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. കര്‍ഷകരുടെ പുതിയ കൃഷിരീതികളും അറിവുകളും പങ്കുെവക്കുന്ന പ്രോഗ്രാമുകളാണ് ജോബിന്‍ അവതരിപ്പിക്കുന്നത്. കൃഷി ഏറെ ഇഷ്ടപെടുന്ന ജോബിന്‍ മികച്ച ഏലം കര്‍ഷകന്‍ കൂടിയാണ്. പ്രോഗ്രാം അവതരണത്തിനൊപ്പം അഭിനയരംഗത്തും ജോബിന്‍ മികവ് പുലര്‍ത്തുന്നു. അങ്കമാലി സ്വദേശി മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ സിനിമയിലും ജോബിന്‍ വേഷമിട്ടിട്ടുണ്ട്. ടിന്‍സിയാണ് ഭാര്യ. മക്കള്‍: നോഹ, ആദ്യ. TDL JOBIN AGRI AWARD സ്വദേശി ജോബിൻ കെ.മാണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story