Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഴയ ബസ്​സ്​റ്റാൻഡ്​​...

പഴയ ബസ്​സ്​റ്റാൻഡ്​​ മൈതാനം നഗരസഭക്ക്​ വിട്ടുനൽകണമെന്ന പ്രമേയം തള്ളി

text_fields
bookmark_border
തൊടുപുഴ: പഴയ ബസ്​സ്​റ്റാൻഡ് മൈതാനം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് തള്ളി. പ്രമേയം അനവസരത്തിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം എതിർക്കുകയായിരുന്നു. റവന്യൂ ടവര്‍ നിര്‍മാണത്തിനായി ഹൗസിങ് ബോര്‍ഡിന് വിട്ടുകൊടുത്ത പഴയ ബസ്​സ്​റ്റാൻഡുവക 48 സൻെറ്​ സ്ഥലവും ചേര്‍ന്നുകിടക്കുന്ന വനംവകുപ്പ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതും ഹൗസിങ് ബോര്‍ഡിന്​ കൈമാറിയിരുന്നതുമായ ഒരേക്കറോളം റവന്യൂ പുറമ്പോക്ക് സ്ഥലവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭക്ക്​ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ പ്രഫ. ജെസി ആൻറണി അവതാരകയായും ജോസ് മഠത്തില്‍ അനുവാദകനായുമാണ് ബുധനാഴ്​ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, ഈ സ്ഥലം മൈതാനമായി ഉപയോഗിക്കാന്‍ നഗരസഭക്ക്​ ഔദ്യോഗികമായി വിട്ടുനല്‍കണമെന്ന്​ ആവശ്യപ്പെട്ട് നഗരസഭ മുമ്പ് രേഖാമൂലം സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നതായും ഈ ഫയലില്‍ തീരുമാനമെടുക്കുന്നതിനു പകരം പുതിയ പ്രമേയം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷം തര്‍ക്കം ഉന്നയിച്ചു. ഇതോടെ പ്രമേയം വോട്ടിനിടുകയായിരുന്നു. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 20 വോട്ടി​ൻെറ ഭൂരിപക്ഷത്തില്‍ പ്രമേയം തള്ളുകയായിരുന്നു. പ്രമേയത്തെ അനുകൂലിച്ച് ഭരണഭക്ഷത്തുനിന്ന് പ്രഫ. ജെസി ആൻറണി, ആര്‍. ഹരി എന്നിവര്‍ സംസാരിച്ചു. പ്രമേയത്തിനെതിരെ കെ. ദീപക്, ടി.എസ്. രാജന്‍, സഫിയ ജബ്ബാര്‍, ജോസഫ്​ ജോൺ എന്നിവരും അഭിപ്രായം രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story