Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 5:29 AM IST Updated On
date_range 21 Jan 2021 5:29 AM ISTഗ്രാമീണ വികസനം: പാര്‍ലമെൻറ് സമിതി മൂന്നാർ സന്ദർശിച്ചു
text_fieldsbookmark_border
ഗ്രാമീണ വികസനം: പാര്‍ലമൻെറ് സമിതി മൂന്നാർ സന്ദർശിച്ചു തൊടുപുഴ: ഗ്രാമീണ വികസനം സംബന്ധിച്ച പാര്‍ലമൻെറ് സമിതി മൂന്നാറിൽ സന്ദര്‍ശനം നടത്തി. ഗ്രാമീണ മേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ഫണ്ടിൻെറയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവിൻെറ നേതൃത്വത്തിലെ 17 അംഗ എം.പിമാരുടെ സമിതി എത്തിയത്. ബുധനാഴ്ച രാവിലെ മൂന്നാര്‍ ഇക്കാനഗറിലെ അംഗന്‍വാടിയിലാണ് സമിതി അംഗങ്ങള്‍ ആദ്യസന്ദര്‍ശനം നടത്തിയത്. അംഗന്‍വാടിയുടെ പ്രവര്‍ത്തനവും കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ് ഭക്ഷ്യസാധനങ്ങളുടെ നിലവാരവും പരിശോധിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെത്തിയ സംഘത്തെ ചെണ്ടവാദ്യത്തിൻെറ അകമ്പടിയോടെ പ്രസിഡൻറ് കനിമൊഴിയുടെയും സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പി.കെ. ജയശ്രീയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ അജിത് കുമാര്‍, ഡെ. ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് ഹാളില്‍ സമിതി ചെയര്‍മാന്‍ പ്രതാപ് റാവു ജാദവ് എം.പിയുടെ അധ്യക്ഷതയില്‍ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്തു. മഹാ്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ കോഓഡിനേറ്റര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കുടുംബശ്രീ ചീഫ് എക്‌സിക്യൂട്ടിവ് എസ്. ഹരി കിഷോര്‍ എന്നിവർ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ടീ കൗണ്ടിയില്‍ ഗ്രാമീണ വികസനം സംബന്ധിച്ച അവലോകന യോഗം ചേര്‍ന്നു. കനറാ ബാങ്ക് എം.ഡി എല്‍.വി. പ്രഭാകര്‍ ആമുഖപ്രഭാഷണം നടത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കലക്ടർ എച്ച്. ദിനേശന്‍, സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story