Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 5:29 AM IST Updated On
date_range 21 Jan 2021 5:29 AM ISTറാഗി വിളയുന്ന നെല്ലിപ്പെട്ടി ആദിവാസിക്കുടിക്ക് ജൈവകൃഷി പുരസ്‌കാരം
text_fieldsbookmark_border
മറയൂര്‍: ജൈവരീതിയില്‍ സമ്മിശ്രകൃഷി ചെയ്യുന്നതിന് സംസ്ഥാന സർക്കാറിൻെറ പുരസ്‌കാരം മറയൂരിലെ ആദിവാസിക്കുടിക്ക്. റാഗി, കൂര്‍ക്ക, ബീന്‍സ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ചോളം, ചീര, ഉള്ളി പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും നെല്ലിപ്പെട്ടികുടിയുടെ സ്വന്തംകൃഷി. 2018ല്‍ മികച്ച ജൈവരീതിയെ കൃഷി വിളകള്‍ക്കുള്ള പുരസ്‌കാരമായ പ്ലാൻറ് ജിനോം സേവിയര്‍ കമ്യൂണിറ്റി പുരസ്‌കാരം 10 ലക്ഷം രൂപയും പ്രശസ്തി പത്രവും 2019ലെ വേള്‍ഡ് മലയാളി കൗണ്‍സിലിൻെറ ഗ്ലോബല്‍ എന്‍വയോണ്‍മൻെറ് പ്രൊഡക്ഷന്‍ പ്രോജക്ട് പുരസ്‌കാരമായ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മറയൂരിലെ തന്നെ തായണ്ണന്‍കുടിക്ക് ലഭിച്ചിരുന്നു. മറയൂരിലെ കൃഷി ഓഫിസര്‍ പ്രിയ പീറ്റര്‍, അസി. ഏഞ്ചലിന്‍ റോയ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജൈവകൃഷി പരിപാലനം. TDL NELLIPETTY AGRI FARM മറയൂര്‍ നെല്ലിപ്പെട്ടി കുടിയിലെ ജൈവരീതിയിലെ കൃഷി കട്ടപ്പന സഹകരണ ബാങ്കിന് ഹരിത കീർത്തി പുരസ്‌കാരം കട്ടപ്പന: മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹരിത കീർത്തി സംസ്ഥാന അവാർഡ് കട്ടപ്പന സഹകരണ ബാങ്കിന്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ബാങ്ക് വർഷങ്ങളായി കാർഷികരംഗത്ത് നടത്തിവരുന്ന ഇടപെടലുകൾക്കുള്ള മികച്ച അംഗീകാരമാണ് അവാർഡെന്ന് ബാങ്ക് പ്രസിഡൻറ് ജോയി വെട്ടിക്കുഴി പറഞ്ഞു. ബാങ്കിൻെറ നേതൃത്വത്തിൽ നടത്തിവരുന്ന ടിഷ്യു കൾച്ചർ ലാബ്, മണ്ണ് വെള്ളം പരിശോധന കേന്ദ്രം, ഇവിടെ ഉൽപാദിപ്പിച്ച് കൃഷിക്കാർക്ക് വിതരണം െചയ്യുന്ന വിവിധയിനം അത്യുൽപാദനശേഷിയുള്ള മികച്ച തൈകൾ, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന ഹൈടെക് ഫാം, വിഷരഹിത പച്ചക്കറി വിൽപന നടത്തുന്നതിനുള്ള ഇക്കോഷോപ്, റൂറൽ മാർക്കറ്റ്, കാർഷിക നഴ്‌സറി തുടങ്ങിയ വിവിധ കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ്. കുറെ വർഷങ്ങളായി ഈ രംഗത്ത് മികച്ച മുന്നേറ്റം നടത്താൻ ബാങ്കിനായിട്ടുണ്ട്. ഇത്തരത്തിലെ പ്രവർത്തനങ്ങൾക്ക് കൃഷിഭവനും മുന്നിൽ നിൽക്കുന്നു. TDL KTPA CO OP BANK BANANA കട്ടപ്പന സർവിസ് സഹകരണ ബാങ്ക് കൃഷിഫാമിൽ തയാറാക്കിയ ടിഷ്യൂ കൾച്ചർ വാഴത്തൈകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story