Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകമ്പത്ത്​ ബൈക്ക്...

കമ്പത്ത്​ ബൈക്ക് അപകടം: യുവാവി​െൻറ മരണം യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ

text_fields
bookmark_border
കമ്പത്ത്​ ബൈക്ക് അപകടം: യുവാവി​ൻെറ മരണം യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ കട്ടപ്പന: തമിഴ്നാട് കമ്പത്ത്​ ചൊവ്വാഴ്​ച ബൈക്ക് അപകടത്തിൽ രക്തം വാർന്ന്​ വഴിയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ്​ മരണത്തിന്​ ഇടയാക്കിയതെന്ന്​ ആക്ഷേപം. അപകടത്തിൽപെട്ടത് കേരളത്തിൽനിന്നുള്ള വാഹനം ആയതിനാലാണ് രക്ഷാ പ്രവർത്തനം വൈകിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പുളിയൻമലയിൽ ഏലം എസ്​റ്റേറ്റും വീടുമുള്ള ശരവണനാണ്​ (19) മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കിലേക്ക് പിക്അപ് ലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് ഏറെ നേരം കിടന്നതായി ദൃക്സാക്ഷികൾ പറയുന്നു. മരിച്ച യുവാവ് തമിഴ്നാട് കമ്പം സ്വദേശിയാണ്. ചൊവ്വാഴ്​ച കമ്പത്തെ വീട്ടിൽനിന്ന് പുളിയൻമലക്ക് വരുന്നതിനിടെയാണ് അപകടം. ഹെൽമറ്റ് ധരിച്ച്​ റോഡിൽ രക്തം വാർന്നുകിടന്ന യുവാവ് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ബൈക്ക് നമ്പർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് മരിച്ചത് ശരവണനാണെന്ന്​ തിരിച്ചറിഞ്ഞത്. TDL BIKE ACCIDENT KAMBOM THAMILNADU അപകടത്തിൽപെട്ട് യുവാവ് വഴിയിൽ കിടക്കുന്നതുകണ്ട് തടിച്ചുകൂടിയവർ. സമീപത്ത്​ പൊലീസ് നിൽക്കുന്നതും കാണാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story