Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 5:29 AM IST Updated On
date_range 20 Jan 2021 5:29 AM ISTയൂത്ത് ഫ്രണ്ട് എം സേവ് കിസാൻ മാർച്ച്
text_fieldsbookmark_border
തൊടുപുഴ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സേവ് കിസാൻ മാർച്ച് നടത്തി. ട്രാക്ടറുമായി തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് യൂത്ത്ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകി. മുനിസിപ്പൽ ഓഫിസിന് മുന്നിൽ സമാപന സമ്മേളനം കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആൻറണി ഉദ്ഘാടനം ചെയ്തു. TDL YOUTH FRONT SAVE KISAN MARCH യൂത്ത് ഫ്രണ്ട് എം തൊടുപുഴയിൽ നടത്തിയ സേവ് കിസാൻ മാർച്ച് പ്രഫ. കെ.ഐ. ആൻറണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story