Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 5:28 AM IST Updated On
date_range 20 Jan 2021 5:28 AM ISTശുചിമുറിയുടെ താക്കോൽ നൽകിയില്ല; പൂട്ട് അറുത്ത് രോഗികൾക്കായി തുറന്നു
text_fieldsbookmark_border
ചെറുതോണി: നിർമാണം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും ശുചിമുറി സമുച്ചയത്തിൻെറ താക്കോൽ കരാറുകാരൻ നൽകിയില്ല. ബ്ലോക്ക് മെംബറുടെ നേതൃത്വത്തിൽ ശൗചാലയത്തിൻെറ പൂട്ട് അറുത്ത് ശുചിമുറി രോഗികൾക്കായി തുറന്നുനൽകി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുതൽമുടക്കി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ശൗചാല സമുച്ചയമാണ് ബ്ലോക്ക് മെംബർ ബിനോയി വർക്കിയുടെ നേതൃത്വത്തിൽ പൂട്ട് അറുത്ത് രോഗികൾക്കായി തുറന്നുനൽകിയത്. കഞ്ഞിക്കുഴി സി.എച്ച്.സി സൻെററിൽ എത്തുന്ന ഒ.പി രോഗികൾക്കായാണ് ബ്ലോക്ക് പഞ്ചായത്ത് ശുചിമുറി നിർമിച്ചത്. കൂടാതെ ശുചിമുറിയുടെ ഒരു ഭാഗം സ്ത്രീകൾക്കും കിടപ്പ് രോഗികൾക്കും തുണി കഴുകി ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമിച്ചിരുന്നത്. എന്നാൽ, നിർമാണം പൂർത്തിയായി രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ശുചിമുറി സമുച്ചയം തുറന്നുനൽകിയില്ല. കരാറുകാരൻ നിർമാണം പൂർത്തിയായിട്ടും താക്കോൽ നൽകിയിെല്ലന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ബ്ലോക്ക് മെംബറുടെ ഇടപെടലിൽ ആശുപത്രി ജീവനക്കാരും രോഗികൾക്ക് കൂട്ടിരുപ്പുകാരും എറെ സന്തോഷത്തിലാണ്. ബ്ലോക്ക് മെംബർ ഉഷാ മോഹനൻ, കഞ്ഞിക്കുഴി സി.എച്ച്.സി മെഡിക്കൽ ഓഫിസർ സരീഷ് ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ലിൻസൻ ഫിലിപ്, ഗ്രാമപഞ്ചായത്ത് മെംബർ സോയി മോൻസണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് ശൗചാലയം തുറന്നുനൽകിയത്. TDL TOILET BUILDING CHNY ശുചിമുറി ഇടുക്കി ബ്ലോക്ക് മെംബർ ബിനോയി വർക്കിയുടെ നേതൃത്വത്തിൽ തുറന്നുനൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story