Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയെ മുന്നാക്ക...

ഇടുക്കിയെ മുന്നാക്ക ജില്ലയാക്കി മാറ്റാന്‍ ഒത്തൊരുമിക്കാം -ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​

text_fields
bookmark_border
ഇടുക്കി: പിന്നാക്ക ജില്ലയെന്ന പേരുദോഷത്തില്‍നിന്ന് ഇടുക്കിയെ മോചിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ്. തെരഞ്ഞെടുക്കപ്പെട്ട 52 ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്മാരുടെയും സെകട്ടറിമാരുടെയും വാര്‍ഷിക പദ്ധതി നിര്‍വഹണ യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്​ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ്​ ഓഫിസര്‍ ഡോ. സാബു വര്‍ഗീസ് സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഉഷാകുമാരി, സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. മോഹനന്‍, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. കടക്കെണിയിലായ ക്ഷീരകര്‍ഷകരുടെ യോഗം മുരിക്കാശ്ശേരിയില്‍ ഇടുക്കി: ബാങ്കില്‍നിന്ന്​ പശു വളര്‍ത്തലിനായി വായ്പയെടുത്ത് കുടിശ്ശികയായി നോട്ടീസ് ലഭിച്ച കര്‍ഷകരുടെ യോഗം ബുധനാഴ്​ച വൈകുന്നേരം 5.30ന് മുരിക്കാശ്ശേരി പാല്‍ സൊസൈറ്റി ഹാളില്‍ ചേരും. പഴയ ജില്ല ബാങ്കി‍ൻെറ മുരിക്കാശ്ശേരി ശാഖയായിരുന്നു ക്ഷീരകര്‍ഷകര്‍ക്ക് ലോണ്‍ കൊടുത്തത്. പാലില്‍ വന്ന വിലയിടിവും കാലിത്തീറ്റയില്‍ വന്ന വിലക്കൂടുതലും കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുള്ള അസുഖങ്ങളും മറ്റു രോഗങ്ങളും ചേര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെവന്നത്. ഇതിനു പരിഹാരം കാണുന്നതിനുള്ള കൂടിച്ചേരലാണ് നടത്തുന്നതെന്ന് മില്‍മ സൊസൈറ്റി മെംബര്‍മാരായ അപ്പച്ചന്‍ ഇരുവേലി, ബിജു പനച്ചിപ്പടി, ജോയി കുമ്പിളുവേലി എന്നിവര്‍ പറഞ്ഞു. താൽക്കാലിക കരട് ഗുണഭോക്തൃ പട്ടിക ഇടുക്കി: പിന്നാക്ക സമുദായങ്ങളിൽ​െപട്ട ഉദ്യോഗാർഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സഹായകരമാകുന്ന മത്സര പരീക്ഷ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മൻെറ്​ പ്രോഗ്രാം എന്ന പദ്ധതിയുടെ 2020-21 വര്‍ഷത്തെ താൽക്കാലിക കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്​: www.bcdd.kerala.gov.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story