Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 5:28 AM IST Updated On
date_range 20 Jan 2021 5:28 AM ISTദേവികുളം അസംബ്ലി മണ്ഡലം: എസ്.സി സംവരണം മാറ്റാൻ ഹരജി
text_fieldsbookmark_border
അടിമാലി: 63 വർഷമായി പട്ടികജാതി സംവരണ മണ്ഡലമായി തുടരുന്ന ദേവികുളം അസംബ്ലി മണ്ഡലം ജനറൽ മണ്ഡലമായി മാറ്റിക്കിട്ടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ കേന്ദ്ര ഇലക്ഷൻ കമീഷന് നിർദേശം നൽകണമെന്ന ആവശ്യം ഉന്നയിച്ച് മുൻ ജില്ല പഞ്ചായത്ത് അംഗം ഇൻഫൻറ് തോമസ് ഹൈകോടതിയിൽ. 2021 ജനുവരി 27നുമുമ്പ് ഇതുസംബന്ധിച്ച കേന്ദ്രഇലക്ഷൻ കമീഷൻെറ തീരുമാനം അറിയിക്കാൻ ഇൻഫൻറിൻെറ ഹരജിയിൽ ഹൈകോടതി കേന്ദ്രഇലക്ഷൻ കമീഷന് നോട്ടീസ് അയച്ചു. 1,68,876 വോട്ടർമാരുള്ള മണ്ഡലത്തിൽ 83,740 പുരുഷ വോട്ടർമാരും 85,135 പേർ സ്ത്രീകളുമാണ്. 27.8 ശതമാനമാണ് പട്ടികജാതിക്കാർ. 10.4 ശതമാനം പട്ടികവർഗക്കാരുമുണ്ട്. 62.52 ശതമാനം വോട്ടർമാർ ജനറൽ വിഭാഗത്തിലുള്ളവരാണ്. കഴിഞ്ഞ 13 െതരഞ്ഞെടുപ്പിലും തുടർച്ചയായി പട്ടികജാതി സംവരണമായി തുടരുന്നു. ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയുെടയും അവസരസമത്വത്തിൻെറയും ലംഘനമാണ് ഇതെന്നാണ് ഹരജിയിലെ ആരോപണം. മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകിയ തുക കിട്ടി തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷൻെറ ഇടപെടലിനത്തുടർന്ന് കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിക്കപ്പെട്ട കിടപ്പുരോഗികൾക്ക് 2019 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഭക്ഷണം നൽകിയ വകയിൽ കിട്ടാനുണ്ടായിരുന്ന പണം പഞ്ചായത്ത് നൽകി. ഏകദേശം രണ്ടുലക്ഷം രൂപയുടെ ബില്ലാണ് മാറിയത്. കോഴിമല സ്വദേശിനി റെനി ദിലീപിൻെറ പരാതിയാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻെറ ഇടപെടലിനെത്തുടർന്ന് പരിഹരിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story