Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:29 AM IST Updated On
date_range 19 Jan 2021 5:29 AM ISTപ്രളയസെസ് വിഹിതമെങ്കിലും ജില്ലക്ക് നൽകണം - എം. മോനിച്ചൻ
text_fieldsbookmark_border
തൊടുപുഴ: തുടർച്ചയായ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ ജില്ലക്ക് പ്രളയത്തിൻെറ പേരിൽ സർക്കാർ പിരിച്ചെടുക്കുന്ന സെസ് വിഹിതമെങ്കിലും ബജറ്റിൽ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (േജാസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം എം.മോനിച്ചൻ ആവശ്യപ്പെട്ടു. പ്രളയവും കോവിഡും കാർഷികമേഖലെയയും സാധാരണക്കാരെയും ദുരിതപൂർണമാക്കിയിട്ടും സർക്കാർ ഇപ്പോഴും തുടരുന്ന പ്രളയസെസ് പിരിവ് പോക്കറ്റടിക്ക് തുല്യമാണന്ന് മോനിച്ചൻ പറഞ്ഞു. കെമിസ്‌ട്രി അധ്യാപക ഒഴിവ് കട്ടപ്പന: ഗവ. കോളജിൽ കെമിസ്‌ട്രി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും നെറ്റ്/ പിഎച്ച്.ഡി യോഗ്യതയുള്ളവർക്കുംം മുൻഗണന. അഭിമുഖം ബുധനാഴ്‌ച രാവിലെ 11ന് കോളജ് ഓഫിസിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story