Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:29 AM IST Updated On
date_range 19 Jan 2021 5:29 AM ISTഇരുതലമൂരിയുമായി തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsbookmark_border
കുമളി: തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതലമൂരിയുമായി ഒരാളെ തേക്കടിയിലെ വനപാലകർ അറസ്റ്റ് ചെയ്തു. തേനി വീരപാണ്ടി സ്വദേശി അയ്യപ്പനാണ് (39) പിടിയിലായത്. കുമളി ടൗണിൽ തേക്കടി കവലക്ക് സമീപത്തുനിന്നാണ് അയ്യപ്പനെ തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബുവും സംഘവും പിടികൂടിയത്. ഇവയുടെ കൈമാറ്റവും വിൽപനയും വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്. വനപാലകരുടെ പിടിയിലായ അയ്യപ്പൻ തേനിയിൽനിന്നാണ് ഇവയെ പിടികൂടിയതെന്ന് വ്യക്തമായിട്ടുണ്ട്. കൈമാറ്റം സംബന്ധിച്ച വിവരങ്ങളിൽ അന്വേഷണം തുടരുകയാണ്. രാജാക്കാട് ഏലക്ക മോഷണക്കേസ് പ്രതി കൂടിയാണ് പിടിയിലായ അയ്യപ്പൻ. പ്രതിയെ പിന്നീട് കുമളി ലോക്കൽ റേഞ്ച് വനപാലകർക്ക് കൈമാറി. വിശദമായ അന്വേഷണത്തിനുശേഷം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. TDL AYYAPPAN ഇരുതലമൂരിയുമായി പിടിയിലായ പ്രതി അയ്യപ്പൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story