Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:29 AM IST Updated On
date_range 19 Jan 2021 5:29 AM ISTതിരുവാഭരണം ചാർത്ത് ഉത്സവം
text_fieldsbookmark_border
വടശ്ശേരിക്കര: പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ വ്യാഴാഴ്ച നടക്കും. മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിൽ അണിയിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കോവിഡ് മാനദണ്ഡം പാലിച്ച് വൈകീട്ട് 5.30 മുതൽ രാത്രി 8.30വരെയാണ് തിരുവാഭരണം ചാർത്തുന്നത്. ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനമില്ല. 10ന് താഴെയും 60 വയസ്സിനു മുകളിലുമുള്ള ഭക്തർക്ക് ദർശനത്തിന് അനുമതിയില്ല. രാവിലെ അഞ്ച് മുതൽ എട്ടുവരെ നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. വൈകീട്ട് 5.30ന് കോവിഡ് മാനദണ്ഡം പാലിച്ച് കൂടക്കാവിലേക്ക് എഴുന്നള്ളത്ത് നടത്തും. കോണ്‍ഗ്രസ് സമരം പ്രഹസനം -എസ്.ഡി.പി.ഐ പത്തനംതിട്ട: സി.പി.എം-എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രഹസനമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് അന്‍സാരി ഏനാത്ത് പറഞ്ഞു. ബി.ജെ.പി ഒഴികെ മറ്റേത് പാര്‍ട്ടിയോടും എസ്.ഡി.പി.ഐക്ക് അയിത്തമില്ല. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. തിരുവല്ല നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. ഇവിടെയൊക്കെ കോണ്‍ഗ്രസ് സമരം നടത്താന്‍ തയാറാകുമോയെന്നും അന്‍സാരി ഏനാത്ത് ചോദിച്ചു. പത്തനംതിട്ട നഗരസഭയില്‍ ഭരണത്തിലേറാന്‍ യു.ഡി.എഫിന് പിന്തുണ നല്‍കാത്തതിൻെറ രോഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story