Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:28 AM IST Updated On
date_range 19 Jan 2021 5:28 AM ISTകോവിഡ് പോസിറ്റിവായ ആളെ ഡിസ്ചാർജ് ചെയ്തതായി പരാതി
text_fieldsbookmark_border
ചെറുതോണി: കോവിഡ് പോസിറ്റിവായ ആളെ രോഗം ഭേദമാവാതെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ സണ്ണി പൈമ്പിള്ളിയെയാണ് കോവിഡ് നെഗറ്റിവാകാതെ ഡിസ്ചാർജ് ചെയ്ത്. കഴിഞ്ഞ ഏഴിനാണ് സണ്ണിയെ കോവിഡ് പോസിറ്റായതിനെത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ മെഡിക്കൽ കോളജിലെ അക്കാദമിക് ബ്ലോക്കിൽ പ്രവേശിപ്പിച്ചു. 16ന് രാവിലെ വീണ്ടും പരിശോധനക്ക് വിധേയനാക്കി. ഇതിൽ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും വീട്ടിൽപോയി കുറച്ചുദിവസം വിശ്രമിക്കണമെന്ന നിർദേശത്തോടെ ഡ്യൂട്ടി ഡോക്ടർ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി സംശയം തോന്നിയതിനാൽ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവ് തന്നെയാണെന്ന് മനസ്സിലായത്. ആശുപത്രിയിൽ കിടന്ന സമയത്ത് തനിക്ക് ഭക്ഷണംകൊണ്ടുവന്ന് വേസ്റ്റ് പഞ്ഞിയുടെ കൂടെ െവച്ചിട്ടുപോയ സ്റ്റാഫിൻെറ നടപടിയെ സണ്ണി ചോദ്യംചെയ്തിരുന്നു. ഡിസ്ചാർജ് ചെയ്ത ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയതായി സണ്ണി പറഞ്ഞു. നാടൻപാട്ട് പ്രകാശനം ഇടുക്കി: രാഗധാരയുടെ ബാനറിൽ നിർമിച്ച 'പുഞ്ചപ്പാടം' നാടൻ പാട്ടിൻെറ പ്രകാശനം ബുധനാഴ്ച രാവിലെ 10ന് ജില്ല വ്യാപാരഭവൻ ഹാളിൽ നടക്കും. പാലക്കുളംമേട്, കരിമ്പൻകുത്ത്, നേർച്ചപ്പാറ തുടങ്ങി ഇടുക്കിയുടെ നയന മനോഹര പ്രദേശങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ളതും കലാജ്യോതി സ്റ്റുഡിയോ, ഓഡിയോ റെക്കോഡിങ് നടത്തിയതുമായ ഗാനത്തിന് വരികൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുള്ളത് സി.എം. സാബുവാണ്. ദിവ്യ, മഞ്ചു എന്നിവർ ആലാപനവും സ്റ്റെൽവി, ഉല്ലാസ് അടിമാലി തുടങ്ങിയവർ അഭിനയവും നിർവഹിച്ചു. പ്രകാശന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story