Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:28 AM IST Updated On
date_range 19 Jan 2021 5:28 AM ISTകഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പീരുമേട്: ആറ് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഏലപ്പാറ ബൊണാമി സ്വദേശി പള്ളിക്കൽ ഹൗസിൽ നോബിൾ രാജ് (42), അടൂർ പഴക്കുളം അജിത് ഭവനിൽ അജിത് കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസൈർ കാറും പിടികൂടി. തിങ്കളാഴ്ച രാവിലെ കുട്ടിക്കാനത്ത് വെച്ച് അജിത് കുമാർ കഞ്ചാവ് നോബിളിന് കൈമാറുന്നതിനിടെയാണ് പൊലീസ് എത്തിയത്. നോബിൾ കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനാൽ പൊലീസിൻെറ നിരീക്ഷണത്തിലായിരുന്നു. ഇവർക്ക് കഞ്ചാവ് നൽകുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സി.ഐ ശിവകുമാർ, എസ്.ഐ രതീഷ്ഗോപി, എ.എസ്.ഐ അജ്മൽ, സി.പി.ഒമാരായ ജോഷി, മഹേശ്വരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. TDL KANJAV കഞ്ചാവുമായി അറസ്റ്റിലായ അജിത്തും നോബിൾ രാജും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story