Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ് സംഘത്തെ സഹ....

പൊലീസ് സംഘത്തെ സഹ. ബാങ്ക്​ ജീവനക്കാരനും പിതാവും ചേർന്ന്​ കൈയേറ്റം ചെയ്തു

text_fields
bookmark_border
ചെറുതോണി: ഭാര്യസഹോദര​ൻെറ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ സഹകരണ ബാങ്ക്​ ജീവനക്കാരനും പിതാവും ചേർന്ന്​ കൈയേറ്റം ചെയ്തു. ആക്രമണത്തിൽ ചെവിക്ക്​ സാരമായി പരിക്കേറ്റ കഞ്ഞിക്കുഴി പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐ മധുസൂദനൻ അടിമാലി താലൂക്ക്​ ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭവത്തിൽ ചേലച്ചുവട് നാലുകമ്പി കോട്ടയിൽ മണികണ്​ഠൻ (41), പിതാവ് കുഞ്ഞൻ (61) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാ​െണന്ന്​ കഞ്ഞിക്കുഴി എസ്.ഐ റോയിമോൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം. സഹോദരിയും കുട്ടികളും ജീവനൊടുക്കുമെന്നും ഉടൻ എത്തി രക്ഷിക്കണമെന്നും ചേർത്തലയിൽനിന്ന്​ മണികണ്ഠ​ൻെറ ഭാര്യസഹോദരൻ പൊലീസ് സ്​റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞതനുസരിച്ചാണ്​ വനിത പൊലീസടക്കം നാലുകമ്പിയിൽ ഇയാളുടെ വീട് തേടിയെത്തുന്നത്​. ഈ സമയം മദ്യലഹരിയിലായിരുന്ന പ്രതികൾ ചേർന്ന്​ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരു​െന്നന്ന് പൊലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിലും തങ്കമണി സഹ. ആശുപത്രിയിലും ചികിത്സ തേടിയ മണികണ്ഠൻ പൊലീസ് അന്വേഷിച്ചെത്തിയതറിഞ്ഞ്​ ഒളിവിൽ പോകുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story