Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅശ്ലീല ചിത്രങ്ങളും...

അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ച്് പണംതട്ടുന്ന സംഘങ്ങൾ ജില്ലയിൽ

text_fields
bookmark_border
നെടുങ്കണ്ടം: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ച്് പണം തട്ടുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നു. സംഘത്തി​ൻെറ വലയിൽ കുടുങ്ങി തട്ടിപ്പിനിരയാവുന്നവരിൽ പലരും മാനഹാനി ഭയന്ന് പരാതിപ്പെടാൻപോലും തയാറാകുന്നില്ല. പരാതി നൽകിയാലും തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ കഴിയാത്തതും ഇരകൾക്ക് വിനയാകുന്നു. പലരെയും കുടുക്കുന്നത് വിഡിയോ കോളിലും മറ്റും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചാണ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം മേഖലയിലെ യുവാവ്​ തട്ടിപ്പിനിരയായി. ഫേസ്​ബുക്കിൽ യുവതിയുടെ ഫ്രണ്ട് റിക്വസ്​റ്റ്​ വന്നതോടെയാണ് തട്ടിപ്പിന് തുടക്കം. റിക്വസ്​റ്റിന്​ പിന്നാലെ സന്ദേശങ്ങളും ലഭിച്ചുതുടങ്ങി. ആദ്യം അത്ര കാര്യമാക്കാതിരുന്ന യുവാവ് പിന്നീട് സന്ദേശങ്ങൾക്ക് മറുപടി നൽകി. വളരെ വേഗം ഇക്കിളി മെസേജുകളിലൂടെ യുവാവിനെ വശത്താക്കിയ യുവതി തന്ത്രപൂർവം ഇയാളുടെ വാട്സ്​ആപ് നമ്പറും കുടുംബ പശ്ചാത്തലവും മറ്റും കൈക്കലാക്കി. തുടർന്ന് ചാറ്റിങ്ങിനിടെ വിഡിയോ ​േകാളിനായി നിർബന്ധിച്ചു. വിഡിയോ ​േകാൾ അറ്റൻഡ് ചെയ്ത യുവാവ് കണ്ടത് മറുതലക്കൽ നഗ്​നയായി നിൽക്കുന്ന യുവതിയെയാണ്. പൊടുന്നനെ യുവാവ് കോൾ കട്ടാക്കിയെങ്കിലും ഇതിനോടകം കോളി​ൻെറ വിഡിയോയും സ്​ക്രീൻഷോട്ടും മറുതലക്കൽ റെക്കോഡ് ചെയ്തുകഴിഞ്ഞിരുന്നു. തൊട്ടടുത്ത നിമിഷം ഈ ദൃശ്യങ്ങൾ അയച്ചുകൊണ്ട് ഭീഷണി സന്ദേശവും എത്തി. യുവാവി​ൻെറ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്ന സെക്സ്​ വിഡിയോ കോളി​ൻെറ ദൃശ്യങ്ങളാണ് ചാറ്റ് ബോക്സിലെത്തിയത്. പണം നൽകിയില്ലെങ്കിൽ ഇവ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ യുവാവ് ഫോണും വാട്സ്​ആപ്പും ഫേസ്​ബുക്കും അടക്കം ഉപേക്ഷിക്കുകയായിരുന്നു. മറ്റ്്് പലരും മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നൽകുകയാണ് പതിവ്. പണം നൽകുന്നതോടെ ഇവരുടെ അക്കൗണ്ടുകളും അപ്രത്യക്ഷമാകും. ഇത്തരത്തിൽ ഹൈറേഞ്ച് മേഖലയിൽ നിരവധി പേർ ദിവസവും കബളിപ്പിക്കപ്പെടുന്നതായി പൊലീസ്​ സൈബർ സെല്ലിനും വിവരം ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ ലോബിയാണ് ഈ തട്ടിപ്പിന്​ പിന്നിലെന്നാണ് സൈബർ സെല്ലിന്​ ലഭിക്കുന്ന വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story