Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനത്തുകല്ലിൽ പേപ്പട്ടി...

നത്തുകല്ലിൽ പേപ്പട്ടി അക്രമണം

text_fields
bookmark_border
കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിലും പരിസരപ്രദേശങ്ങളിലും പേപ്പട്ടി അക്രമണം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ പത്തോളംപേർക്ക് കടിയേറ്റു. വെള്ളിയാഴ്​ച വൈകീ​ട്ടോടെ പേപ്പട്ടിയെ പിടികൂടി. രാവിലെയാണ് പേപ്പട്ടിയുടെ അക്രമണം ഉണ്ടായത്. നത്തുകല്ല് സിറ്റിയിൽ രാവിലെ ഒമ്പതോടെയെത്തിയ നായ അവിടെനിന്ന ആളുകളെയും മറ്റൊരു നായയെയും കടിച്ചശേഷം ഓടിപ്പോയി. തുടർന്ന് നാത്തൂകല്ലി​ൻെറ വിവിധ സ്‌ഥലങ്ങളിൽ എത്തിയ നായ കണ്ണിൽ കണ്ട ആളുകളെയും വളർത്തു മൃഗങ്ങളെയും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഉൾപ്പെടെ കടിക്കുകയായിരുന്നു. പത്തോളം ആളുകൾക്ക് വിവിധ സ്‌ഥലങ്ങളിൽ ​െവച്ച്​ ​േപപ്പട്ടിയുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സതേടി. തുടർന്ന്​ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വൈകീ​ട്ടോടെ പട്ടിയെ പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story