Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബജറ്റ്​ നിർദേശം...

ബജറ്റ്​ നിർദേശം മൂന്നാറി​െൻറ പ്രതീക്ഷ

text_fields
bookmark_border
ബജറ്റ്​ നിർദേശം മൂന്നാറി​ൻെറ പ്രതീക്ഷ മൂന്നാര്‍: ബജറ്റിൽ പ്രഖ്യാപിച്ച മൂന്നാർ ട്രെയിന്‍ പദ്ധതിയും കെ.എസ്.ആര്‍.ടി.സി ഭൂമിയില്‍ ബജറ്റ് ഹോട്ടലും മൂന്നാറി​ൻെറ പ്രതീക്ഷ. കണ്ണൻദേവൻ കമ്പനിയുമായി സഹകരിച്ചാണ്​ വിനോദസഞ്ചാര ട്രെയിൻ പദ്ധതി. 1908ല്‍ ബ്രീട്ടീഷുകാരാണ് മൂന്നാറില്‍ ആദ്യമായി മോണോറെയില്‍ പദ്ധതി നടപ്പാക്കിയത്. മൂന്നാര്‍-കുണ്ടളവാലി മോണോറയില്‍ പദ്ധതി 1924ലെ മലയിടിച്ചലിലും വെള്ളപ്പൊക്കത്തിലും നശിച്ചു. ഇതോടെ മൂന്നാര്‍ മലനിരകളില്‍ ട്രെയിനെന്ന സ്വപ്‌നം ഇല്ലാതായി. അന്നത്തെ റെയില്‍വേ സ്​റ്റേഷനാണ് മൂന്നാര്‍ ടൗണിലെ ഇന്നത്തെ കെ.ഡി.എച്ച്.പി ഓഫിസ്. മൂന്നുവര്‍ഷം മുമ്പാണ് ദേവികുളം എം.എല്‍.എ.എസ്. രാജേന്ദ്ര​ൻെറ നേതൃത്വത്തില്‍ മൂന്നാറില്‍ വീണ്ടും ​െറയിൽവേ ആലോചിച്ചത്. ജില്ല ടൂറിസം വകുപ്പും കണ്ണന്‍ദേവന്‍ കമ്പനിയും സര്‍ക്കാറും സംയുക്തമായി പദ്ധതി നടപ്പാക്കുന്നതിനാണ്​ നീക്കം. മൂന്നാര്‍ കെ.ഡി.എച്ച്.പിയുടെ ചായ് ബസാറില്‍നിന്ന്​ മാട്ടുപ്പെട്ടി ഫാക്ടറി വരെ അഞ്ചര കി.മീറ്റര്‍ ആദ്യഘട്ടം. അതിനിടയില്‍ കൊരണ്ടിക്കാടിന് സമീപം ഒരു സ്​റ്റേഷന്‍ ഉണ്ടാകും. ഡാര്‍ജിലിങ്-ഹിമാലയന്‍ ട്രെയിനി​ൻെറ മാതൃകയില്‍ രൂപകൽപന ചെയ്ത ട്രെയ്​നില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനായി ആറ് ബോഗികളടക്കം നിര്‍മിക്കുന്നതിനാണ്​ പ്രാഥമിക പഠനം. കെ.എസ്.ആര്‍.ടി.സിയുടെ സമീപത്തെ മൂന്നേക്കര്‍ ഭൂമിയില്‍ ബജറ്റ് ഹോട്ടലിൽ നൂറ്​ മുറികളുണ്ടാകുമെന്നാണ്​ സൂചന. മൂന്നാറി​ൻെറ വികസനത്തിന്​ കുതിപ്പാകും സംസ്ഥാന ബജറ്റില്‍ മൂന്നാറി​ൻെറ വികസന കുതിപ്പിന് കരുത്തേകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. റെയില്‍വേ പദ്ധതിയും ബജറ്റ് ഹോട്ടലും മൂന്നാറി​ൻെറ സമഗ്ര വികസനത്തിന് മുതല്‍കൂട്ടാണ്. വളരെ നാളത്തെ ആഗ്രഹമാണ് തോമസ് ഐസക്​ യാഥാർഥ്യമാക്കാന്‍ പോകുന്നത്. ജി. മോഹന്‍കുമാര്‍ (കുറുഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍) Photo TDL G.MOHAN KUMAR മൂന്നാറില്‍ നടപ്പാക്കുന്ന റെയിൽവേ പദ്ധതി സ്വാഗതാര്‍ഹമാണ്. രണ്ട് ബജറ്റ് ഹോട്ടലുകള്‍ ജില്ല ടൂറിസത്തി​ൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെ അവിടെ സന്ദര്‍ശകര്‍ക്ക് ആവശ്യമായി സൗകര്യം ഒരുക്കുകയാണ് ആദ്യം വേണ്ടത്. ആവശ്യങ്ങൾ കണ്ടറിഞ്ഞ്​ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ശ്രീലക്ഷ്​മി രാജു (ഹൈറേഞ്ച് മര്‍ച്ചൻറ്​ അസോസിയേഷന്‍ അംഗം) TDL SREE LESHMI RAJU
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story