Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 5:28 AM IST Updated On
date_range 16 Jan 2021 5:28 AM ISTവാക്സിന്‍ വിതരണം ഇന്ന്; ജില്ലതല ഉദ്ഘാടനം തൊടുപുഴയില്‍
text_fieldsbookmark_border
തൊടുപുഴ: കോവിഡ് വാക്സിന്‍ വിതരണത്തിൻെറ ജില്ലതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി തൊടുപുഴ ജില്ല ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 10.30ന് നിര്‍വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിക്കും. കലക്ടര്‍ എച്ച്. ദിനേശന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍. പ്രിയ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ശേഷിച്ച എട്ട് വിതരണ കേന്ദ്രങ്ങളിലും 10.30ന് അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കും. ഇടുക്കി ജില്ല ആശുപത്രി (മെഡിക്കല്‍ കോളജ്), തൊടുപുഴ ജില്ല ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സി.എച്ച്.സി രാജാക്കാട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സൻെറ് ജോണ്‍സ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങള്‍. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായുസഞ്ചാരമുള്ള മുറിയാണ് വാക്സിന്‍ നല്‍കാനായി തയാറാക്കിയിരിക്കുന്നത്. വെയ്റ്റിങ് ഏരിയ, വാക്സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്നുതരത്തിലുള്ള മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത മെസേജ് ലഭിച്ചവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനുശേഷം വെയ്റ്റിങ് ഏരിയയിലേക്ക് വിടും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന ആളുടെ ശരീരതാപനില ആദ്യം പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കിയശേഷം ഒന്നാം വാക്‌സിനേഷന്‍ ഓഫിസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയശേഷം രണ്ടാംവാക്‌സിനേഷന്‍ ഓഫിസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാംവാക്‌സിനേഷന്‍ ഓഫിസര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്‌സിനേഷന്‍ ഓഫിസര്‍ കുത്തിവെപ്പ് സ്വീകരിക്കാനെത്തിയ ആള്‍ക്ക് വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കുത്തിവെപ്പ് നല്‍കിയശേഷം സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ വെക്കും. വാക്‌സിന്‍ സ്വീകരിച്ചശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കം സൗകര്യങ്ങളും വാക്സിനേഷന്‍ സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് അയക്കും. വാക്സിൻെറ ആദ്യ ഡോസ് നൽകിയശേഷം 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കേണ്ടത്. ജയില്‍ക്ഷേമ വാരാഘോഷം; ജില്ലതല സമാപന സമ്മേളനം ഇന്ന് തൊടുപുഴ: ജയില്‍ക്ഷേമ വാരാഘോഷത്തിൻെറ ജില്ലതല സമാപന സമ്മേളനം ശനിയാഴ്ച രാവിലെ 11ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ല ജയിലില്‍ നടക്കും. ജയില്‍ അന്തേവാസികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് കേരള പ്രിസണ്‍സ് ആൻറ് കറക്ഷണല്‍ സര്‍വിസസ് ഡിപ്പാര്ട്മൻെറിൻെറ നേതൃത്വത്തില്‍ ജയില്‍ക്ഷേമ ദിനാഘോഷം. രാവിലെ 11ന് മുട്ടം ജില്ല ജയിലില്‍ നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോന്‍ അധ്യക്ഷത വഹിക്കും. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം.പിള്ള മുഖ്യാതിഥിയാകും. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് സാം തങ്കയ്യന്‍ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story