Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബജറ്റ് തെരഞ്ഞെടുപ്പ്...

ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്​ട്രീയ സ്​റ്റണ്ട് –ഡീൻ കുര്യാക്കോസ് എം.പി

text_fields
bookmark_border
തൊടുപുഴ: അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്​ട്രീയ സ്​റ്റണ്ട് മാത്രമാണ് ബജറ്റ് എന്ന് ഡീൻ കുര്യാക്കോസ് എം.പി. നാലരവർഷക്കാലവും പൊള്ളയായ വാഗ്​ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രം നടത്തിയ സർക്കാർ തെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം അവശേഷിക്കെ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നതിനാണ് വീണ്ടും പദ്ധതി പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. ധനമന്ത്രി തോമസ് ഐസക്കി​ൻെറ കഴിഞ്ഞ ബജറ്റുകളിലെല്ലാം പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് എവിടെയെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. പാക്കേജിന്​ ചർച്ച നടത്തുമെന്നാണ് ഇപ്പോൾ പറയുന്നത്. ഭൂമിവിനിയോഗത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ഗവൺമൻെറ് ഇടുക്കിയിലെ മലയോര മേഖലയിലെ ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന നയമാണ് സ്വീകരിച്ചുവരുന്നത്. കാർഷിക ഉൽപാദന വർധനവിനും ചെലവിനും അനുസൃതമായ വിലലഭ്യതക്ക്​ പദ്ധതികളില്ല. ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളെ ജീവിതദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഒരു പദ്ധതിയും ഇല്ലെന്നത് ദുഃഖകരമെന്നും എം.പി പറഞ്ഞു. ഇടുക്കികാരുടെ കണ്ണിൽ പൊടിയിടുന്ന വെറും കസർത്ത് മാത്രമായി ബജറ്റെന്നും ഡീൻ കുറ്റപ്പെടുത്തി. തുടർ ഭരണം ഉറപ്പാക്കുന്ന ബജറ്റ്​: കർഷക യൂനിയൻ തൊടുപുഴ: കാർഷിക മേഖലയോടും വിശേഷിച്ച് കർഷകരോടും ആഭിമുഖ്യം പുലർത്തുന്ന കർഷകക്ഷേമ ബജറ്റാണ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കി​േൻറതെന്ന് കർഷക യൂനിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു. റബർ വിലസ്ഥിരത പദ്ധതി തുക 20 രൂപ വർധിപ്പിച്ച് 170 രൂപയാക്കിയതും നെല്ലിന് സംഭരണവില 28 രൂപയാക്കിയതും തേങ്ങക്ക്​ 32 രൂപയാക്കി ഉയർത്തിയതും പ്രതിസന്ധിയിലാർന്ന കാർഷിക മേഖലക്ക്​ കൈത്താങ്ങാണ്. തുടർഭരണം ഉറപ്പുവരുത്തുന്ന ജനകീയ ബജറ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റബർ വിലസ്ഥിരത പദ്ധതി തുക വർധിപ്പിച്ചത് അഭിനന്ദനാർഹം: ജോസ്​ വിഭാഗം തൊടുപുഴ: റബർ കർഷകർക്ക് ആശ്വാസമേകാൻ കെ.എം. മാണി ധനകാര്യ മന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച റബർ വിലസ്ഥിരത പദ്ധതി 150 രൂപയിൽനിന്ന്​ വർധിപ്പിക്കണമെന്ന കേരള കോൺഗ്രസ് എമ്മി​ൻെറ ആവശ്യം അംഗീകരിച്ച്​ 170 രൂപയായി ഉയർത്തിയ സർക്കാറിനെ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ്​ ജിമ്മി മറ്റത്തിപ്പാറ അഭിനന്ദിച്ചു. പാർട്ടി മുന്നോട്ടുവെച്ച നെല്ലി​ൻെറയും തേങ്ങയുടെയും സംഭരണവില വർധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂർണം പരിഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ സ്ഥിരംസമിതി അധ്യക്ഷർ മുഴുവൻ എൽ.ഡി.എഫ്​ കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ സ്​ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഏകപക്ഷിയ വിജയമാണ്​ അവർ നേടിയത്​. കേരള കോൺഗ്രസ് ജോസ് പക്ഷം പ്രതിനിധി ലാലിച്ചൻ വെള്ളക്കട ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനായും അയ്യപ്പൻകോവിൽ ഡിവിഷനിലെ സബിത ബിനു വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സനായും ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷയായി ജലജ വിനോദിനെയും എതിരില്ലാതെ തെരഞ്ഞെടുത്തായി ഡെപ്യൂട്ടി കലക്ടർ എസ്. ബിന്ദു പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 13 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ഒമ്പത് യു.ഡി.എഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് പ്രതിനിധികളായ നാല് മെംബർമാരും സ്​ഥിരംസമിതി തെരഞ്ഞെടുപ്പിൽ സന്നിഹിതരായിരുന്നു. ഉദ്​ഘാടനം മാറ്റി​െവച്ചു വണ്ണപ്പുറം: കാളിയാർ അഗ്രികൾച്ചറൽ ഇപ്രൂവ്മൻെറ്​ കോ ഓപറേറ്റിവ് സൊസൈറ്റിയുടെ നവീകരിച്ച മന്ദിരത്തി​ൻെറ ഉദ്​ഘാടനം 16ന്​ നിർവഹിക്കാനിരുന്നത് മാറ്റി​െവച്ചതായി പ്രസിഡൻറ്​ അനീഷ് കിഴക്കേൽ അറിയിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്​ പ്രദേശത്ത്​ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പി​ൻെറ നിർദേശം അനുസരിച്ചാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story