Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകനത്ത മഴ; മരംവീണും...

കനത്ത മഴ; മരംവീണും മണ്ണിടിഞ്ഞും വ്യാപക നാശം

text_fields
bookmark_border
നെടുങ്കണ്ടം: കാലവർഷത്തിന് സമാനമായി ഹൈറേഞ്ച് മേഖലയിൽ ഒരാഴ്ചയായി തുടരുന്ന മഴയിൽ ഉടുമ്പൻചോല താലൂക്കിൽ നിരവധി ഇടങ്ങളിൽ മരം കടപുഴകി മണ്ണിടിഞ്ഞും വ്യാപക നാശം. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഉടുമ്പൻചോല, നെടുങ്കണ്ടം, തൂക്കുപാലം സെക്​ഷനിൽ വൈദ്യുതി ബോർഡിന് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉണ്ടായത്​. ഏലത്തോട്ടങ്ങളിൽ വൻകൃഷി നാശമുണ്ടായി. ജൂൺ, ജൂലൈ മാസങ്ങൾക്ക്്്് സമാനമായാണ് ഹൈറേഞ്ച്്് മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി മഴയും മഞ്ഞും കാറ്റും. ചോറ്റുപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ്​ തകിടിയേൽ രജിത ഷിബുവിൻെറ വീടിന് കേടുപാടുകൾ സംഭവിച്ചു. ശബ്്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. നെടുങ്കണ്ടം കുഴിപ്പെട്ടി വാവല്ലൂർ സോമനാഥപിള്ളയുടെ വീടിൻെറ മുറ്റം വൻ ശബ്്ദത്തോടെ ഇടിഞ്ഞുതാണു. വീടിൻെറ സംരക്ഷണഭിത്തിയുൾപ്പെടെ റോഡിലേക്ക് പതിച്ച നിലയിലാണ്. മുണ്ടിയെരുമ ആശാൻപടിയിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഉടുമ്പൻചോല ഇലക്ട്രിക്ക് സെക്​ഷന്​ കീഴിൽ പാറത്തോട്, ആനമുണ്ട, വട്ടപ്പാറ, ആട്ടുപാറ, രാജാ എസ്​റ്റേറ്റ്, മൈലാടുംപാറ, പൊന്നാങ്കാണി, മേലേ ചെമ്മണ്ണാർ, ശാന്തനരുവി, കുറ്റൂതി, ആനമുണ്ടപ്പാറ തുടങ്ങിയിടങ്ങളിൽ വ്യാപക നാശനഷ്​ടമുണ്ടായി. മൂന്നരലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 11 കെ.വി പോസ്​റ്റുകൾ ഉൾപ്പെടെ നശിച്ചു. കരുണാപുരത്ത് ഫാം ഹൗസിന് മുകളിലേക്ക് മരംവീണു. മാവടിയിൽ വന്മരം റോഡിലേക്ക് പതിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മരംവീഴ്ചയിലും കാറ്റിലും കൽക്കൂന്തൽ, കരടി വളവ്, ചതുരംഗപ്പാറ, ചെമ്മണ്ണാർ മേഖലകളിലെ ഏലത്തോട്ടങ്ങളിൽ വ്യാപകമായി കൃഷിനശിച്ചു. റവന്യൂ വകുപ്പ് അധികൃതർ തുടർനടപടി സ്വീകരിച്ചു​വരുകയാണ്. കുമളി മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറയിൽ പ്രളയത്തിൽ തകർന്ന പാതയുടെ നിർമണത്തിലിരുന്ന സംരക്ഷണഭിത്തി വീണ്ടും തകർന്നു. താലൂക്കി​ൻെറ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ടായി. photo IDL rajitha sabu veedu ചോറ്റുപാറയിൽ തകിടിയേൽ രജിത ഷിബുവിൻെറ വീടിനു മുകളിലേക്ക്്് മണ്ണിടിഞ്ഞുവീണ നിലയിൽ IDL somanatha pillai veedu കുഴിപ്പെട്ടി വാവല്ലൂർ സോമനാഥപിള്ളയുടെ വീടിൻെറ സംരക്ഷണ ഭിത്തിയുൾപ്പെടെ റോഡിലേക്ക് പതിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story