Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസെൻട്രൽ മസ്​ജിദിൽ...

സെൻട്രൽ മസ്​ജിദിൽ മോഷണം നടത്തിയ ആൾ പിടിയിൽ

text_fields
bookmark_border
തൊടുപുഴ: ഇടുക്കി റോഡിലെ സെൻട്രൽ ജുമാമസ്​ജിദിൽനിന്ന്​ പണം അപഹരിച്ച കേസിലെ പ്രതി ​െപാലീസ്​ പിടിയിലായി. കുമളി അണക്കര കളരിക്കല്‍പറമ്പില്‍ ആരോമല്‍ ബിജുവാണ്​ (22) തൊടുപുഴ ബസ് സ്​റ്റാൻഡില്‍നിന്ന്​ പിടിയിലായത്. വണ്ണപ്പുറം പള്ളിയില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും സാധനങ്ങള്‍ ഡയറക്ട് മാര്‍ക്കറ്റിങ്​ നടത്തുന്ന ആളാണ് പ്രതിയെന്ന് ​െപാലീസ് പറഞ്ഞു. ബി.സി.എ ബിരുദധാരിയായ പ്രതി മൂവാറ്റുപുഴയിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്​ കമ്പനി ജീവനക്കാരനാണ്. സി.സി ടി.വിയില്‍നിന്ന്​ ലഭിച്ച ചിത്രങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. ഇതിനുപുറമെ തൊമ്മന്‍കുത്ത് കപ്പേളയില്‍ കവര്‍ച്ച നടത്തിയതും ഇയാളാണോയെന്ന് ​െപാലീസ് പരിശോധിക്കുകയാണ്. വണ്ണപ്പുറം മാര്‍സ്ലീവ പള്ളിയില്‍ കടന്ന മോഷ്​ടാവ് കവര്‍ച്ച നടത്തുന്നതി​ൻെറ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന്​ ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഇവിടെ മോഷണം നടന്നത്. മൂന്ന് നേര്‍ച്ചക്കുറ്റികള്‍ കുത്തിത്തുറന്ന് പണവും ഉണ്ണിയേശുവി​ൻെറ രൂപത്തി​ൻെറ കഴുത്തില്‍ കിടന്ന മാലയുമാണ് മോഷ്​ടിച്ചത്. പള്ളിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിവരുകയായിരുന്നു. കവര്‍ച്ച നടത്തിയയാളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൊടുപുഴയില്‍ പ്രതി പിടിയിലാകുന്നത്. സെന്‍ട്രല്‍ ജുമാമസ്ജിദില്‍ സാധുജന സഹായനിധി സമാഹരണത്തിന്​​ ​െവച്ചിരുന്ന ബക്കറ്റില്‍നിന്ന്​ 5000 രൂപയാണ് മോഷണം പോയത്. ഇവിടെയും ചൊവ്വാഴ്ച പകലാണ്​ മോഷണം നടന്നത്. പ്രതിയെ വെള്ളിയാഴ്​ച മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story