Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമതികെട്ടാൻ ബഫർ സോൺ;...

മതികെട്ടാൻ ബഫർ സോൺ; ശാന്തൻപാറയിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
ശാന്തൻപാറ: ഗ്രാമപഞ്ചായത്തിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തി​ൻെറ ചുറ്റിലും ഒരുകി.മീ. വീതിയിൽ ബഫർ സോൺ ആയി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കാർഷിക തോട്ടം മേഖലകൾ ഉൾപ്പെടുന്ന പ്രദേശത്തി​ൻെറ വികസനം ഇതോടെ നിലക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക്​ നീങ്ങുമെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. പൂപ്പാറ വില്ലേജിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനത്തി​ൻെറ കിഴക്ക്, വടക്ക്- കിഴക്ക് അതിരുമുതൽ തെക്കുവരെ ഒരു കി.മീ. വീതിയിൽ 17.5 ചരുരശ്ര കി.മീ. പ്രദേശം ബഫർ സോൺ ആയി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞദിവസം മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാൽ, ബഫർ സോൺ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായോ സംഘടനകളുമായോ വനം വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ ചർച്ച നടത്തുകയോ അഭിപ്രായം ആരായുകയോ ചെയ്തിട്ടില്ലെന്ന്​ സമരസമിതി ചൂണ്ടിക്കാട്ടി. ബഫർ സോൺ തീരുമാനിച്ചിരിക്കുന്നത് വിവേചനപരമായാണ്. ഉദ്യാനത്തോട് ചേർന്ന് കിഴക്കേ അതിരിൽ തമിഴ്​നാട് ആണെങ്കിലും ആ സംസ്ഥാനത്തി​ൻെറ ഭൂവിഭാഗത്തെ ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ബഫർ സോണായി ​െതരഞ്ഞെടുത്തിരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന പൂപ്പാറ വില്ലേജിൽ വനനശീകരണമോ ദേശീയോദ്യാനത്തിന് ദോഷകരമായ പ്രവർത്തനങ്ങളോ നടക്കുന്നില്ല. ഉദ്യാനത്തി​ൻെറ രൂപവത്​കരണത്തിനും സുഗമമായ നടത്തിപ്പിനും സംരക്ഷണത്തിനുമായി ഗ്രാമപഞ്ചായത്തും ജനങ്ങളും തികച്ചും സഹായകര നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഉദ്യാനത്തി​ൻെറ മുഖ്യകവാടമായ പേത്തൊട്ടിയിൽ വനം വകുപ്പി​ൻെറ ഓഫിസ് സ്ഥാപിക്കുന്നതിന്​ ജനം സമാഹരിച്ച പണം കൊടുത്ത് വാങ്ങിയ ഒരേക്കർ വിട്ടുനൽകുകയാണ് ചെയ്തത്. പൂപ്പാറ ടൗൺ, തലക്കുളം തോണ്ടിമല, കോരംപാറ, മുള്ളൻതണ്ട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെടും. ദുരൂഹത നിറഞ്ഞ അന്തിമ വിജ്ഞാപനത്തിൽനിന്ന്​ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്നും അല്ലാത്ത പക്ഷം വിജ്ഞാപനം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജെ. ഷൈൻ, ട്രഷറർ സേനാപതി ശശി, വർക്കിങ്​ ചെയർമാൻ അജയൻ, എസ്. വനരാജ് എന്നിവർ പറഞ്ഞു. മുട്ടത്ത്​ ഭരണം മാറിയതിന്​ പിന്നാലെ കുടുംബശ്രീ​ ഹോട്ടൽ പൂട്ടി മുട്ടം: മൂന്നുമാസം മുമ്പ്​ മുട്ടത്ത്​ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഹോട്ടൽ അടച്ചുപൂട്ടിയത് വിവാദമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഭരണമാറ്റത്തിന്​​ പിന്നാലെയാണ്​ ഹോട്ടൽ അടച്ചുപൂട്ടിയത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഭരണ-പ്രതിപക്ഷങ്ങൾ പോരിലാണ്. ചില യുവജന പ്രസ്ഥാനങ്ങൾ സമരത്തിനും ഒരുങ്ങുന്നുണ്ട്​. എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഹോട്ടൽ പൂട്ടിയത്. 20 രൂപക്ക്​ ഊണ് ലഭിക്കുന്നതിനാൽ ഒട്ടേറെ ആളുകൾ ഇവിടേക്ക് എത്തിയിരുന്നു. സ്വകാര്യവ്യക്തിയുടെ അടഞ്ഞുകിടന്ന ഹോട്ടൽ മുറിയിലാണ് രണ്ടുമാസമായി ജനകീയ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. വാടക ഒഴിവാക്കി സൗജന്യമായാണ്​ കെട്ടിടം വിട്ടുനൽകിയിരുന്നത്. രണ്ട്​​ മാസത്തിന​ുശേഷം കെട്ടിട ഉടമയുടെതന്നെ അടഞ്ഞുകിടക്കുന്ന മറ്റൊരു മുറിയിലേക്ക്​ ഹോട്ടൽ മാറ്റാനും തീരുമാനിച്ചിരുന്നു. എന്നാൽ, അവിടേക്ക് മാറാൻ ജനകീയ ഹോട്ടൽ നടത്തിപ്പ് യൂനിറ്റ് തയാറായില്ല. കുടുംബശ്രീയുമായോ പഞ്ചായത്തുമായോ ആലോചിക്കാതെയാണ്​ ജനകീയ ഹോട്ടൽ പ്രവർത്തനം നിർത്തിയതെന്നാണ്​ ആരോപണം. ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ്​ കുടുംബശ്രീയോട്​ വിശദീകരണം ചോദിച്ചിട്ടുണ്ട്. രണ്ടു മാസത്തേക്ക് മാത്രമാണ് സൗകര്യപ്രദമായ കെട്ടിടം നൽകിയത്. തുടർന്ന്​ പ്രവർത്തിക്കുന്നതിന് തീരുമാനിച്ചിരുന്ന മുറി​ ഹോട്ടലിന് യോജ്യമല്ലെന്നും അടുക്കള, ഫർണിച്ചർ, ശൗചാലയം എന്നിവ ഇല്ലെന്നുമാണ്​​ ഇപ്പോൾ പറയുന്നത്​. ഭീമമായ വാടകയാണ് ഈ കെട്ടിടത്തിന് ആവശ്യപ്പെടുന്നതെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെയാണ്​ കുടുംബശ്രീ ഹോട്ടൽ അടഞ്ഞത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story